ഒ. അബ്ദുറഹിമാൻ മധുപാൽ കെ.കെ. ബാബുരാജ് നിഷാദ് റാവുത്തർ സിത്താര

മ​ല​യാ​ള​ത്തി​ന്റെ മ​ധു​ര​വു​മാ​യി ‘ഇ​ള​നീ​ർ’ നാ​ളെ

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​മ​ണ്ണി​ൽ വാ​ർ​ത്ത​ക​ളും വ​ർ​ത്ത​മാ​ന​ങ്ങ​ളു​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ര​ജ​ത ജൂ​ബി​ലി കു​വൈ​ത്തി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ശി​ഫ അ​ൽ ജ​സീ​റ പ്രസന്റ്സ് മാം​ഗോ ഹൈ​പ്പ​ർ ‘ഇ​ള​നീ​ർ’ ആ​ഘോ​ഷ​ത്തി​ൽ കേ​ര​ള​വും മ​ല​യാ​ളി​യു​മാ​ണ് മു​ഖ്യ പ്ര​മേ​യം.

പ്ര​വാ​സ ഭൂ​മി​ക​യി​ലി​രു​ന്ന് നാ​ട്ടി​ലേ​ക്കും ഭാ​ഷ​യി​ലേ​ക്കു​മു​ള്ള തി​രി​ഞ്ഞു​നോ​ട്ടം. കേ​ര​ള​ത്തെ​യും മ​ല​യാ​ളി​യേ​യും രൂ​പ​പ്പെ​ടു​ത്തി​യ​തും വി​ക​സി​പ്പി​ച്ച​തു​മാ​യ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച ഗൗ​ര​വ​മാ​ർ​ന്ന ച​ർ​ച്ച​യാ​ണ് ‘ഇ​ള​നീ​രി​ന്റെ’ ആ​ദ്യ സെ​ഷ​ൻ. ഇ​തി​ൽ കേ​ര​ള​വും മ​ല​യാ​ള ഭാ​ഷ​യും മ​ല​യാ​ളി​യു​ടെ ദേ​ശാ​ന്ത​ര യാ​ത്ര​ക​ളും പോ​രാ​ട്ട​വും അ​തി​ജീ​വ​ന​വും ച​ർ​ച്ച​യാ​കും.

സാ​ഹി​ത്യ​വും സി​നി​മ​യും സാം​സ്കാ​രി​ക സാ​മൂ​ഹി​ക ഘ​ട​ക​ങ്ങ​ളും ആ​ധു​നി​ക കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​തും അ​തി​ൽ മാ​ധ്യ​മ​ങ്ങ​ളും ‘മാ​ധ്യ​മ’​വും ‘ഗ​ൾ​ഫ് മാ​ധ്യ​മ​വും’ നി​ർ​വ​ഹി​ച്ച സം​ഭാ​വ​ന​ക​ളും വി​ല​യി​രു​ത്ത​പ്പെ​ടും.

ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ‘ഇ​ള​നീ​ർ’ പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ ‘എ​ന്റെ സ്വ​ന്തം കേ​ര​ളം പ​റ​യു​ന്ന​തും പ​റ​യേ​ണ്ട​തും’ സം​വാ​ദ സ​ദ​സ്സി​ൽ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ( ഗ്രൂപ് എ​ഡി​റ്റ​ർ, മാ​ധ്യ​മം), മ​ധു​പാ​ൽ (ന​ട​ൻ, സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ), കെ.​കെ. ബാ​ബു​രാ​ജ് (സാ​മൂ​ഹി​ക ചി​ന്ത​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ), നി​ഷാ​ദ് റാ​വു​ത്ത​ർ (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ) എ​ന്നി​വ​ർ കേ​ര​ള​ത്തി​ന്റെ ച​രി​ത്ര, വ​ർ​ത്ത​മാ​ന​കാ​ല വി​ല​യി​രു​ത്ത​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഗൗ​ര​വ​മേ​റി​യ സം​സാ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ള​നീ​ർ മ​ധു​ര​മൂ​റു​ന്ന ഗാ​ന​സ​ന്ധ്യ​യും ഗ​ൾ​ഫ് മാ​ധ്യ​മം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ധു​ര​മൂ​റു​ന്ന നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ളു​മാ​യി പി​ന്ന​ണി​ഗാ​യി​ക സി​ത്താ​ര​യും മി​ഥു​ൻ ജ​യ​രാ​ജും ബ​ൽ​റാ​മും വേ​ദി​യി​ലു​ണ്ടാ​കും. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ലയം പ്ര​തി​നി​ധി​ക​ൾ, കു​വൈ​ത്ത് ഇ​ന്‍ഫ​ര്‍‌​മേ​ഷ​ന്‍ മി​നി​സ്ട്രി പ്ര​തി​നി​ധി​ക​ൾ, കു​വൈ​ത്തി​ലെ വ്യാ​പാ​ര പ്ര​മു​ഖ​ർ, സം​ഘ​ട​ന-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും `ഇ​ള​നീ​രി'​ന്റെ ഭാ​ഗ​മാ​കും.

Tags:    
News Summary - Ilaneer with the sweetness of Malayalam on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.