കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) അഖിലേന്ത്യ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് സീസൺ അഞ്ച് വെള്ളിയാഴ്ച സുലൈബിക്കാത്ത് സ്പോട്സ് അറീന ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ മാറ്റുരക്കും.
ടൂർണമെന്റ് ജഴ്സി പ്രകാശനവും ട്രോഫി അനാച്ഛാദനവും നടന്നു. ട്രോഫി അനാച്ഛാദനം അഹ് മദ് അൽ മഗ്രിബി കമ്പനി കൺട്രി ഹെഡ് മൻസൂർ ചൂരിയും ജഴ്സി പ്രകാശനം ജോയ് ആലുക്കാസ് മാനേജർ വിനോദ് കുമാറും നിർവഹിച്ചു. 16 ടീമുകളുടെയും വളന്റിയേഴ്സിന്റെയും ജഴ്സി പ്രകാശനവും നടന്നു.
ചടങ്ങിൽ ടീമംഗങ്ങളും, കെ.കെ.എം.എ കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കളും കേന്ദ്ര തലത്തിലും ബ്രാഞ്ച് തലത്തിലുമുള്ള സ്പോൺസർമാരും പങ്കെടുത്തു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ അഹമ്മദ് കല്ലായി സ്വാഗതവും കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ് നന്ദിയും പറഞ്ഞു. സുൽഫിക്കർ എം.പി, ഷംസീർ നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.