ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന നിരക്ക് 1200 രൂപയായി കുറച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ നിർദേശ പ്രകാരമാണ് നിരക്ക് കുറച്ചത്. നേരത്തെ 2490 രൂപയായിരുന്നു നിരക്ക്. പുതിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെസ്റ്റ് കിറ്റ് വരുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് മൈക്രോ ഹെൽത്ത് ലാബ് അധികൃതർ പറഞ്ഞു.
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപെടുത്തിയ റാപിഡ് പി.സി.ആറിന് കൊള്ളനിരക്കാണ് ഈടാക്കുന്നതെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തിയപ്പോൾ പ്രവാസി സംഘടനകളും മാധ്യമങ്ങളും നിരക്ക് കുറക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് നിരക്ക് കുറക്കാനുള്ള തീരുമാനമുണ്ടായത്. പ്രവാസികളുടെ ക്വാറന്‍റീൻ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.