മനാമ: വീടുകളില്‍നിന്നും കടകളില്‍നിന്നും മോഷണം നടത്തിയ കേസില്‍ നാലു പേരെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. 25നും 46നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്നും മോഷ്ടിച്ച വസ്തുക്കളും പണവും കണ്ടെടുത്തു. വിവിധ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ 12 കളവ് കേസുകള്‍ നടത്തിയതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
വിചാരണക്കും വിധിപ്രസ്താവത്തിനുമായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനാശാസ്യത്തിന് പ്രേരണ: 17 പേര്‍ പിടിയില്‍ മനാമ: അനാശാസ്യത്തിന് പ്രേരണ നല്‍കിയതിൻെറ പേരില്‍ 17 പേര്‍ പിടിയിലായതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. 20നും 46നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ മുന്‍കൂര്‍ അനുമതിയോടെ പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.