മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈൻ ഭാരവാഹികൾ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി എം.ജെ. ജോബ്, ആക്ടിങ് ട്രഷറർ വിനോദ് തമ്പി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോവിഡ് -19നെത്തുടർന്ന് ഇന്ത്യൻ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ക്ലബിൻെറ പ്രവർത്തനങ്ങളെക്കുറിച്ച് സ്റ്റാലിൻ ജോസഫ് വിശദീകരിച്ചു.
ഭക്ഷണ കിറ്റ് വിതരണം, ചാർേട്ടഡ് വിമാന സർവിസ്, വൈദ്യസഹായം ലഭ്യമാക്കൽ തുടങ്ങിയ കോവിഡ് കാലത്തെ ഇന്ത്യൻ ക്ലബിൻെറ സേവനപ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. വിമാന സർവിസ് ഇല്ലാത്തതിനെത്തുടർന്ന് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ക്ലബ് ഭാരവാഹികൾ വിവരിച്ചു. അടുത്ത ഘട്ടത്തിൽ എയർ ബബ്ൾ കരാറിൽ ഏർപ്പെടുന്ന 13 രാജ്യങ്ങളിൽ ഒന്ന് ബഹ്റൈൻ ആയേക്കുമെന്ന് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.