മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്കൂളിന് 100 ശതമാനം വിജയം. സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി. സാരഥി രമണൻ രാമസാമി (95 ശതമാനം), നൂറുൽ ഇബ്തെസം ഇദ്രിസും മുഹമ്മദ് ഹിഷാമും (94.6 ശതമാനം) രണ്ടാം സ്ഥാനവും നേടി. കോമേഴ്സ് സ്ട്രീമിൽ സൈനബ് മുഹമ്മദ് അഹമ്മദ് അലി അബ്ദുല്ലക്കാണ് (92 ശതമാനം) ഒന്നാം സ്ഥാനം.
മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ അലി ഹസൻ അഭിനന്ദിച്ചു. ഭാവിയിൽ വിദ്യാർഥികൾക്ക് എല്ലാ വിജയവും അദ്ദേഹം ആശംസിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രയത്നത്തെ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദും അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ അമിൻ ഹെലെയ്വയും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.