മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 183 അനധികൃത താമസക്കാരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകളിൽ താമസ, തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ച 85 പേരെ പിടികൂടുകയും ചെയ്തു.
മൊത്തം 567 പരിശോധനകളാണ് ഒരാഴ്ചക്കിടെ നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുകൂടുന്നവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.