മനാമ: 'തഖ്യീം' മൂല്യനിർണയത്തിന്റെ മൂന്നാം പതിപ്പിൽ മികവുപുലർത്തിയ 19 സർക്കാർ സ്ഥാപനങ്ങൾക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ 'ഗോൾഡ്' കാറ്റഗറി ബഹുമതി സമ്മാനിച്ചു.
ഗുദൈബിയ പാലസിൽ നടന്ന ചടങ്ങിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സേവന വിതരണത്തിലെ മികവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
പൗരന്മാരുടെയും വിദേശികളുടെയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരസ്കാരം നേടിയ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
1. എൻ.പി.ആർ.എ -മുഹറഖ് ബ്രാഞ്ച്
2. കസ്റ്റംസ് ക്ലിയറൻസ് സർവിസ് സെന്റർ - മാരിടൈം പോർട്ട് -കസ്റ്റംസ് അഫയേഴ്സ്
3. ഫോറൻസിക് ഇൻഫർമേഷൻ ഡയറക്ടറേറ്റ് -മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ്
4. ദേശീയത, പാസ്പോർട്ടുകൾ, താമസകാര്യങ്ങൾ - ഐസ ടൗൺ
5. ഫോറൻസിക് ഇൻഫർമേഷൻ ഡയറക്ടറേറ്റ് -സതേൺ ഗവർണറേറ്റ് ബ്രാഞ്ച്
6. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് - മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ്
7. ഐഡി കാർഡ് സേവനങ്ങൾക്കായുള്ള ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി സെന്റർ - മുഹറഖിലെ സീഫ് മാൾ ശാഖ
8. സനദ് പോസ്റ്റ് ഓഫിസ് -ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
9. ബഹ്റൈൻ മാൾ പോസ്റ്റ് ഓഫിസ് -ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
10. റിഫ പോസ്റ്റ് ഓഫിസ് - ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
11. ഹമദ് ടൗൺ പോസ്റ്റ് ഓഫിസ് - ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
12. ബുദയ്യ പോസ്റ്റ് ഓഫിസ് - ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം
13. ആലി ബിൽഡിങ്ങിലെ നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി സെന്റർ- പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം
14. ഹമദ് ടൗണിലെ നോർത്തേൺ മുനിസിപ്പാലിറ്റി സേവന കേന്ദ്രം - പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം
15. ബുദയ്യ ബിൽഡിങ്ങിലെ നോർത്തേൺ മുനിസിപ്പാലിറ്റി സേവന കേന്ദ്രം -പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം
16. സതേൺ ഗവർണറേറ്റ് മുനിസിപ്പാലിറ്റി കസ്റ്റമർ സർവിസ് സെന്റർ - പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം
17. ലേബർ ഫണ്ട് (തംകീൻ) കസ്റ്റമർ സർവിസ് സെന്റർ - സീഫ് മാൾ
18. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി - മിന സൽമാൻ സെന്റർ
19. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം - മുഹറഖ് സോഷ്യൽ സെന്റർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.