ഇന്ത്യന്‍ സ്കൂള്‍ ഫെയര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മനാമ: ഈ മാസം 29, 30 തിയതികളില്‍ നടക്കുന്ന ഇന്ത്യന്‍ സ്കൂള്‍ മെഗ ഫെയറിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്കൂള്‍ ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെയറില്‍ ഇന്ത്യന്‍ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഒരുക്കും. നോര്‍ത് ഇന്ത്യന്‍, സൗത് ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കും. രണ്ടുദിവസങ്ങളിലും സംഗീത വിരുന്നുണ്ട്. പ്രമുഖ ഗായകരായ വിനീത് ശ്രീനിവാസന്‍, അഖില ആനന്ദ്, അരുണ്‍ രാജ് എന്നിവര്‍ 29നും ശില്‍പ റാവു, വിപിന്‍ അനേജ എന്നിവര്‍ ഏപ്രില്‍ 30നും സംഗീതനിശ നയിക്കും. രണ്ടുദിവസങ്ങളിലും ഇന്ത്യയില്‍ നിന്നത്തെുന്ന ഉപകരണസംഗീതജ്ഞരാണ് ഇവര്‍ക്കൊപ്പം അണിനിരക്കുന്നത്. വൈകീട്ട് നാല് മുതല്‍ രാത്രി 11വരെയാണ് പ്രവേശം. പ്രവേശ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഒന്നാം സമ്മാനം ‘മിത്സുബിഷി ഒൗട്ലാന്‍റര്‍’ മോഡല്‍ കാര്‍ ആണ്. രണ്ടുദിനാര്‍ ആണ് പ്രവേശ ടിക്കറ്റ് നിരക്ക്. നറുക്കെടുപ്പ് 30ന് നടക്കും. ഡോണര്‍ പാസ് എടുക്കുന്നവര്‍ക്ക് പ്രത്യേക സീറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 ദിനാറിന്‍െറ പാസില്‍ നാലുപേര്‍ക്ക് രണ്ടുദിവസവും പ്രത്യേക സീറ്റ് ലഭിക്കും. 50 ദിനാറിന്‍െറ പാസ് എടുക്കുന്നവര്‍ക്ക് രണ്ടുപേര്‍ക്കുള്ള സീറ്റാണ് അനുവദിക്കുക. ഈ പാസുകള്‍ സ്കൂളില്‍ നിന്ന് ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് ബിജു വാസുദേവനുമായി (33931932) ബന്ധപ്പെടാം. എന്‍ട്രി ടിക്കറ്റ് ബഹ്റൈനിലെ വിവിധ ഇടങ്ങളില്‍ ലഭ്യമാണ്. ഫെയറിന്‍െറ പ്രവേശ കവാടത്തിലും ഇത് ലഭിക്കും. 
സ്കൂളിന് സമീപമുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. 
ഇതുവരെ സ്കൂള്‍ സംഘടിപ്പിച്ച ഫെയറുകളിലെല്ലാം പാര്‍കിങ് പ്രധാന പ്രശ്നമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ വാഹനങ്ങള്‍ സ്കൂള്‍ പരിസരത്ത് പാര്‍ക്കു ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയാണ് ഈസ ടൗണ്‍ നാഷണല്‍ സ്റ്റേഡിയം അധികൃതരുമായി ചര്‍ച്ച നടത്തിയത്. ഇതേതുടര്‍ന്ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ പാര്‍ക്കിങിന് അനുമതി ലഭിച്ചു. പരിപാടിക്കത്തെുന്നവര്‍ക്ക് വാഹനങ്ങള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം സ്കൂളിലത്തെുവാന്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. ഓരോ പത്തു മിനിറ്റിലും സ്റ്റേഡിയത്തില്‍ നിന്ന് സ്കൂളിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസ് ഉണ്ടാകും. സ്കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫെയറിനത്തെുവാന്‍ അവരവരുടെ ബസ് സ്റ്റോപ്പുകളില്‍ നിന്നും നിശ്ചിത സമയത്ത്  വാഹനസൗകര്യമേര്‍പ്പെടുത്തും.  ഇതിന്‍െറ സമയക്രമീകരണം പിന്നീട് അറിയിക്കും. സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാനും സ്റ്റാഫിന്‍െറ ശമ്പളത്തിനും മറ്റും പണം സ്വരൂപിക്കുവാനുമാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. നിലവില്‍ 700 ഓളം വിദ്യാര്‍ഥികള്‍ക്ക് ഫീസില്‍ ഇളവു നല്‍കുന്നുണ്ട്. ഫെയറില്‍നിന്ന് ഒന്നരലക്ഷം ദിനാറാണ് ലാഭം പ്രതീക്ഷിക്കുന്നത്. ഭക്ഷണമേളയില്‍ സ്റ്റാളുകള്‍ ബുക് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ രാജേഷ് ജി.നായരുമായി ബന്ധപ്പെടണം. നമ്പര്‍-37799649. 
ഇന്ത്യന്‍ സ്കൂള്‍ ഫെയറിന്‍െറ വിജയത്തിനായി സ്കൂള്‍ സ്റ്റാഫും രക്ഷിതാക്കളും വിദ്യാര്‍ഥികളും കമ്മിറ്റിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ ജന. കണ്‍വീനര്‍ ജി.കെ.നായര്‍, സെക്രട്ടറി ഷെമിലി പി.ജോണ്‍, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാല്‍, ഡോ.സി.ജി.മനോജ്കുമാര്‍, ഭൂപീന്ദര്‍ സിങ്, സജി ആന്‍റണി, മുഹമ്മദ് ഖുര്‍ഷിദ് ആലം, ജാഫര്‍ മെയ്ദനി, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, പ്രിയ ലാജി,  വിവിധ കണ്‍വീനര്‍മാരായ അബ്രഹാം സാമുവല്‍, രവി സോള, എം.എം.മാത്യു, ജന. കോ ഓഡിനേറ്റര്‍മാരായ മൊയ്തീന്‍ പാഴൂര്‍,  ലെനി.പി.മാത്യു,  മോഹന്‍ കുമാര്‍, ബെന്നി വര്‍ക്കി എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.