മനാമ ഡയലോഗ്: അമേരിക്കന്‍, ജര്‍മന്‍, ഫ്രഞ്ച് പ്രതിരോധ മന്ത്രിമാരത്തെും

മനാമ: 37ാമത് ജി.സി.സി ഉച്ചകോടിക്ക് തൊട്ടുപിന്നാലെ ബഹ്റൈനില്‍ നടക്കുന്ന 12ാമത് മനാമ ഡയലോഗില്‍ ലോക നേതാക്കള്‍ സംബന്ധിക്കും. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി, ജര്‍മനിയുടെയും ഫ്രാന്‍സിന്‍െറയും പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രിയും റഷ്യ, ദക്ഷിണ കൊറിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും റീജ്യനല്‍ സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലാഗില്‍ സംബന്ധിക്കുന്നുണ്ട്. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലെ ജി.സി.സി സമമിറ്റും ഒമ്പത് മുതല്‍ 11 വരെ നടക്കുന്ന മനാമ ഡയലോഗും ലോകത്തിന്‍െറ ശ്രദ്ധ ബഹ്റൈനിലേക്ക് ആകര്‍ഷിക്കും. ആറ് ജി.സി.സി രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കൊപ്പം പ്രത്യേക അതിഥിയായി എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമാണ് ജി.സി.സി ഉച്ചകോടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അറബ് ലോകത്തെയും വടക്കന്‍ ആഫ്രിക്കയിലെയും സംഭവ വികാസങ്ങളുടെ സാഹചര്യത്തിലും സിറിയയിലെയും യമനിലെയും സംഘര്‍ഷം തുടരുന്നതും മൂലം മനാമ ഡയലോഗിനെ അതിപ്രധാനമായാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത വിധം ആഗോള പ്രാധാന്യം മിഡിലീസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും ദൃശ്യമാണെന്നും രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക- സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മനാമ ഡയലോഗ് സുപ്രധാനമാണെന്നും ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ ജോണ്‍ ജെന്‍കിന്‍സ് പറയുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും ഡയലോഗിനത്തെുന്നതെന്നും അദ്ദേഹം പറയുന്നു. 
മനാമ ഡയലോഗില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തേയും നയിച്ചുകൊണ്ടാണ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ എത്തുന്നത്. ശനിയാഴ്ച സമ്മേളനത്തെ കാര്‍ട്ടര്‍ അഭിസംബാധന ചെയ്യുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യു.എസ്.എസ് മോണ്ടറിയിലെ നാവികരെയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സന്ദര്‍ശിക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോണ്‍ടെര്‍ ലെയന്‍ മനാമ ഡയലോഗിനത്തെുമെന്ന് ജര്‍മന്‍ നയപ്രതിനിധി വ്യക്തമാക്കി. ലോക സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് വോണ്‍ടെര്‍ ലെയന്‍ മനാമയിലേക്ക് എത്തുന്നത്. അവരോടൊപ്പം ജര്‍മന്‍ പ്രതിനിധി സംഘവും എത്തും. ഫ്രാന്‍സിന്‍െറ പ്രതിരോധ മന്ത്രി ജീന്‍ യെസ് ലെ ഡ്റിയാനും പങ്കെടുക്കുമെന്നാണ് സൂചനകള്‍. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മനാമ ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് നേരത്തേ ഉറപ്പായിരുന്നു. ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി, ജപ്പാനീസ് പാര്‍ലമെന്‍ററി ഡിഫന്‍സ് വൈസ് മിനിസ്റ്റര്‍ തകായുകി കൊബായാഷി, വിദേശകാര്യ സഹമന്ത്രി കെന്‍റാരോ സുനൂറോ, ദക്ഷിണ കൊറിയയുടെ ആഫ്രിക്കന്‍ ആന്‍റ് മിഡിലീസ്റ്റ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഹീ സിയോഗ് കെ വോണ്‍ തുടങ്ങിയവരും മനാമ ഡയലോഗിനത്തെുന്നുണ്ട്. പാകിസ്താന്‍ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും പങ്കെടുത്തേക്കും. റഷ്യന്‍ പ്രതിനിധി സംഘത്തെ ബഹ്റൈനിലെ അംബാസഡര്‍ വാഗിഫ് ഗരയേവ് ആണ് നയിക്കുന്നത്. 
അറബ് ലോകത്തും അന്താരാഷ്ട്ര തലത്തിലുമുണ്ടായ വന്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മനാമ ഡയലോഗ് നടക്കുന്നതെന്ന് സര്‍ ജോണ്‍ ജെന്‍കിന്‍സ് പറയുന്നു. സിറിയയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുകയും അലപ്പോയിയും മുസിലിലും കനത്ത പോരാട്ടം തുടരുകയും ഐ.എസിന്‍െറ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം തുടരുകയും ചെയ്യുകയാണ്. ബ്രെക്സിറ്റിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോയ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യവും ലോക തലത്തിലുണ്ടാകുന്ന മാറ്റങ്ങളും നിലനില്‍ക്കുന്നുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ പ്രതിരോധ - വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന മനാമ ഡയലോഗ് അറബ് മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നതിന് ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ ജോണ്‍ ജെന്‍കിന്‍സ് പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT