?????????? ????????? ???? ????????? ???????? ?????????????? ??????????????????

ഇസ്ലാമിക് സമ്പദ്വ്യവസ്ഥ വളരുന്നു;  2021ല്‍ ലക്ഷ്യം മൂന്നര ലക്ഷം കോടി ഡോളര്‍

മനാമ: ലോകത്ത് ഇസ്ലാമിക് സമ്പദ്വ്യവസ്ഥയും ബാങ്കിങും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണ വിലയിടിവിന്‍െറയും പശ്ചാത്തലത്തിലും ഇസ്ലാമിക് സമ്പദ്വ്യവസ്ഥ കൂടുതല്‍ രാജ്യങ്ങള്‍ക്ക് സ്വീകാര്യമാകുകയാണെന്നും ബഹ്റൈനില്‍ നടക്കുന്ന ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിന്‍െറ ഭാഗമായി തോംസണ്‍ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
ലോകത്ത് നിലവില്‍ 124 രാജ്യങ്ങളിലായി ഇസ്ലാമിക് സമ്പദ്വ്യവസ്ഥയില്‍ രണ്ട് ലക്ഷം കോടി ഡോളറിന്‍െറ ഇടപാടുകളാണ് നടക്കുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സമ്പദ് വ്യവസ്ഥ സ്വീകരിക്കപ്പെടുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും 2021 ആകുമ്പോഴേക്കും മൂന്നര ലക്ഷം കോടി ഡോളറിന്‍േറതായി ഇസ്ലാമിക് സമ്പദ്വ്യവസ്ഥ മാറുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
ജി.സി.സി രാജ്യങ്ങളും മലേഷ്യയും ഇറാനുമാണ് ഇസ്ലാമിക് സമ്പദ്വ്യവസ്ഥയുടെ ശക്തികേന്ദ്രങ്ങളെങ്കിലും ആഫ്രിക്കയും ദക്ഷിണേഷ്യയും യൂറോപ്പും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇസ്ലാമിക് സമ്പദ്വ്യവസ്ഥക്ക് അനുയോജ്യമായ നിയമനിര്‍മാണവും നിയന്ത്രണങ്ങള്‍ ഒരുക്കലും നടന്നുവരുന്നുണ്ട്. 2016ല്‍ ഇസ്ലാമിക് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും നിയമ സംവിധാനം ഒരുക്കല്‍, പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കല്‍, ശരീഅത്ത് വ്യവസ്ഥ ശക്തമാക്കല്‍ തുടങ്ങിയവ വരുന്നതോടെ ഇത് മറികടക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
ഇസ്ലാമിക് ഫിനാന്‍സ് വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതില്‍ മലേഷ്യ, ബഹ്റൈന്‍, യു.എ.ഇ എന്നിവയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടാന്‍സാനിയ, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിര്‍ണായക നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഇസ്ലാമിക് സമ്പദ്വ്യവസ്ഥക്ക് വലിയ സാധ്യതകളാണുള്ളതെന്ന് സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള ഇസ്ലാമിക് കോര്‍പറേഷന്‍ (ഐ.സി.ഡി) സി.ഇ.ഒ ഖാലിദ് അല്‍ അബൂദി പറഞ്ഞു. 
അടിസ്ഥാന സൗകര്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ തോതില്‍ ആഫ്രിക്കക്ക് ഫണ്ട് ആവശ്യമുണ്ടെന്നും ഇസ്ലാമിക് സമ്പദ്വ്യവസ്ഥയാണ് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.  
ലോകത്തെ രണ്ട് ലക്ഷം കോടി ഡോളറിന്‍െറ ഇസ്ലാമിക സമ്പദ്ഘടനയില്‍ ഒന്നാം സ്ഥാനം സൗദി അറേബ്യക്കാണ്. 44700 കോടി ഡോളറുമായി ഒന്നാം സ്ഥാനത്തുള്ള സൗദിക്ക് പിന്നില്‍ മലേഷ്യയും ഇറാനുമാണുള്ളത്. മലേഷ്യക്ക് 43400 കോടി ഡോളറിന്‍െറയും ഇറാനിന് 414 കോടി ഡോളറിന്‍െറയും ഇസ്ലാമിക് സമ്പദ്വ്യവസ്ഥയാണുള്ളത്.  
എണ്ണ വില കുറവും നിയമ നിര്‍മാണത്തിന്‍െറ അഭാവവും മൂലം കഴിഞ്ഞ വര്‍ഷം ചെറിയ കുറവുകള്‍ ഉണ്ടായെങ്കിലും 2021ഓടെ ഇസ്ലാമിക് സമ്പദ്വ്യവസ്ഥ മൂന്നര ലക്ഷം കോടി ഡോളറിലേക്ക് വളരുമെന്ന് തോംസണ്‍ റോയിട്ടേഴ്സിന്‍െറ മിഡിലീസ്റ്റ് ആന്‍റ് വടക്കന്‍ ആഫ്രിക്ക മാനേജിങ് ഡയറക്ടര്‍ നാദിം നജ്ജാര്‍ പറഞ്ഞു.  
ബഹ്റൈനിലെ അംവാജ് ഐലന്‍റിലെ റൊട്ടാന ഹോട്ടലില്‍ ആരംഭിച്ച ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1300 പേരാണ് പങ്കെടുക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ എന്നിവിടങ്ങളിലെ സാമ്പത്തിക- ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ സമ്മേളനം ബുധനാഴ്ച സമാപിക്കും. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.