മനാമ ഡയലോഗിന് ഇന്ന് തുടക്കം;  അറബ് ലോകത്തെ സുരക്ഷ മുഖ്യ വിഷയം

മനാമ: 12ാമത് മനാമ ഡയലോഗിന് വെള്ളിയാഴ്ച തുടക്കമാകും. റീജ്യനല്‍ സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് നടക്കുന്നത്. 
കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനില്‍ നടന്ന ജി.സി.സി ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണ് മനാമ ഡയലോഗ് നടക്കുന്നത്. അറബ് മേഖലയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മന്ത്രിമാരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന റീജ്യനല്‍ സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗില്‍ അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. 
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആണ് മുഖ്യാതിഥിയായി എത്തുന്നത്. ബോറിസ് ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തും. 
അറബ് ലോകത്തെ മുഖ്യ സുരക്ഷയാണ് മനാമ ഡയലോഗിന്‍െറ മുഖ്യവിഷയമാകുക. സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങളും ലിബിയയിലെയും യമനിലെയും അസ്ഥിരതയും ഭീകരതയും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടും. ഇതോടൊപ്പം ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അമേരിക്കന്‍ നയത്തിന്‍െറ ഭാവി സംബന്ധിച്ച വിശദ ചര്‍ച്ചകളും ഡയലോഗിലുണ്ടാകും. അറബ് മേഖലയിലെ യൂറോപ്പിന്‍െറയും ഏഷ്യയുടെയും ബന്ധങ്ങളും മനാമ ഡയലോഗില്‍ സുപ്രധാന സ്ഥാനം കണ്ടത്തെും. 
അറബ് മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ സംബന്ധിച്ച് 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളും ദേശീയ സുരക്ഷാ സ്ഥാപനങ്ങളും അഭിപ്രായങ്ങള്‍ അറിയിക്കും. ലോക തലത്തില്‍ തന്നെ ശ്രദ്ധേയരായ നിരവധി പേര്‍ പങ്കെടുക്കും. പ്രതിരോധ മന്ത്രിമാര്‍, വിദേശ കാര്യ മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍, സൈനിക- ഇന്‍റലിജന്‍സ് മേധാവികള്‍ തുടങ്ങിയവര്‍ മനാമ ഡയലോഗിനത്തെുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.  
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ നടത്തുന്ന മുഖ്യപ്രഭാഷണത്തിലൂടെ അറബ്- ബ്രിട്ടന്‍ ബന്ധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന്  ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) ഡയറക്ടര്‍ ജനറലും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ജോണ്‍ ചിപ്മാന്‍ പറഞ്ഞു. 
മിഡിലീസ്റ്റ് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും ജന ജീവിതത്തിനുണ്ടായ പ്രയാസങ്ങളും അടക്കം ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ കണ്ടത്തെുന്നതിനും മനാമ ഡയലോഗ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഐ.ഐ.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ ജോണ്‍ ജെന്‍കിന്‍സ് പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.