ഭീകരതക്കെതിരായ പോരാട്ടത്തിലും സുരക്ഷക്കും  ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മനാമ ഡയലോഗ്

മനാമ: ഭീകരതക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനും സുരക്ഷക്കുള്ള നവീന സംവിധാനങ്ങളും നയങ്ങളും ഒരുക്കുന്നതിന് ആഹ്വാനം ചെയ്ത് മനാമ ഡയലോഗ്. മൂന്ന് ദിവസമായി ബഹ്റൈനില്‍ നടന്ന മനാമ ഡയലോഗില്‍ മിഡിലീസ്റ്റ്- അറബ് മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. യമനും സിറിയയും ഇറാഖും വിഷയമായി ഉയര്‍ന്നുവന്നെങ്കിലും ഇറാന്‍ അറബ് മേഖലയിലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും നടത്തുന്ന ഇടപെടലുകള്‍ തന്നെയായിരുന്നു മുഖ്യ വിഷയം. അറബ് മേഖലയെ അസ്ഥിരമാക്കുന്ന പ്രശ്നങ്ങളിലെല്ലാം ഇറാന്‍ കക്ഷിയാണെന്ന് മനാമ ഡയലോഗില്‍ സംസാരിച്ച യൂറോപ്യന്‍, അമേരിക്കന്‍, അറബ് പ്രതിനിധികളെല്ലാം ചൂണ്ടിക്കാട്ടി. ഇറാനിനെ പ്രതിരോധിക്കുന്നതിനൊപ്പം ചര്‍ച്ചകളിലൂടെ നല്ല അയല്‍ക്കാരനായി മാറണമെന്ന ആവശ്യവും ഉയര്‍ന്നു. അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി പ്രഖ്യാപിച്ച മിസൈല്‍ കവചവും പ്രധാനമായും ലക്ഷ്യമിടുന്നത് ഇറാനെയാണ്. യമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്നങ്ങളിലെല്ലാം ഇറാന്‍ ഒന്നില്ളെങ്കില്‍ മറ്റൊരു തരത്തില്‍ കക്ഷിയാണെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും അടക്കം പ്രമുഖര്‍ വ്യക്തമാക്കിയത്. 
ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്് ഇറാഖിലും സിറിയയിലും ഉള്ള കേന്ദ്രങ്ങളില്‍ പിന്നോട്ട് അടിക്കപ്പെടുന്നതിന് ഇടയില്‍ ഇവര്‍ ഉയര്‍ത്തുന്ന ഭീഷണി അവഗണിക്കരുതെന്ന നിര്‍ദേശവും ഉയര്‍ന്നു. ല്‍ ഖാഇദക്കെതിരെ ജാഗ്രത തുടരുകയും വേണം. അറബ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സിയും ജോര്‍ഡനും ഈജിപ്തും എല്ലാം ശ്രമിക്കണമെന്ന നിര്‍ദേശം ബഹ്റൈനും മുന്നോട്ടുവെച്ചു. 
ഇതോടൊപ്പം അറബ് മേഖലയിലെ ശക്തമായ രാജ്യമായി അധികം വൈകാതെ ഇറാഖ് കടന്നുവരേണ്ടതിന്‍െറ ആവശ്യകതയും ഉയര്‍ന്നുവന്നു. ഇറാഖിലെ സ്ഥിരതക്ക് അറബ് മേഖലയുടെ സമാധാനവുമായി ബന്ധമുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 
സൈബര്‍ വെല്ലുവിളികളാണ് മനാമ ഡയലോഗ് ചര്‍ച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. സാമൂഹിക മാധ്യമങ്ങളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് നിസ്സാരമായി കാണാനാകില്ല. ഭീകരതാ യുദ്ധത്തിന്‍െറ തുടര്‍ച്ചയായി തന്നെ സൈബര്‍ ലോകത്തെ ഭീകരതയെയും സര്‍ക്കാറുകള്‍ കാണേണ്ടതുണ്ടെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ഡോ. ഉര്‍സുല വോണ്‍ടെര്‍ ലയന്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം, വിദ്യാഭ്യാസം, മത സൗഹാര്‍ദം എന്നിവക്കും ഭീകര വിരുദ്ധ സഖ്യം ഊന്നല്‍ കൊടുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ആണവായുധങ്ങളുമായും മിസൈല്‍ പരീക്ഷണങ്ങളിലൂടെയും ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചാണ് ജപ്പാന്‍ പ്രതിനിധികള്‍ സംസാരിച്ചത്. തെക്കന്‍ ചൈനീസ് കടല്‍ തര്‍ക്കങ്ങളും മനാമ ഡയലോഗില്‍ കടന്നുവന്നു. ഒരു മേഖലക്ക് മാത്രമായി സുരക്ഷിതത്വം കൈവരിക്കാനാകില്ളെന്നും ലോകം ഒത്തൊരുമിച്ച് സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കും വേണ്ടി പോരാടേണ്ടതുണ്ടെന്നുമുള്ള അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരപരാധികള്‍ മരണപ്പെടുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നു വന്നു. അറബ് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കയും ബ്രിട്ടനും ജര്‍മനിയും എല്ലാം ഒരുമിച്ച് കടന്നുവന്നുവെന്നതാണ് മൂന്ന് ദിവസത്തെ മനാമ ഡയലോഗിന്‍െറ പ്രധാന ഗുണം.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.