????.??.????.? ??.?.? ???? ???? ????? ???????? ?????? ????????? ????????????????????

സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യാന്‍ അനുമതി

മനാമ: ബഹ്റൈനില്‍ വിസ നിയമങ്ങളില്‍ വലിയ തോതില്‍ മാറ്റം വരുന്നു. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് അനുമതിയായതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) സി.ഇ.ഒ ഉസാമ അല്‍ അബ്സി അറിയിച്ചു. ഇതോടൊപ്പം ഹൗസ് വൈഫ് വിസയില്‍ എത്തുന്ന പ്രവാസികളായ സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുമതിയുണ്ടാകും. 
ബഹ്റൈന്‍- ഇന്ത്യ സൊസൈറ്റി റീജ്യന്‍സി ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഉസാമ അല്‍ അബ്സി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതോടൊപ്പം വിസ- തൊഴില്‍ വ്യവസ്ഥകളിലും മാറ്റം വന്നിട്ടുണ്ട്. 
നേരത്തേ ബഹ്റൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഈ വ്യവസ്ഥക്കാണ് മാറ്റം വന്നത്. ഭര്‍ത്താവിന്‍െറ വിസയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ചില പ്രത്യേക ജോലികള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. 
ഇതിലും മാറ്റമുണ്ടായി. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഹൗസ് വൈഫ് വിസയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 20 വരെ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്നവര്‍ക്ക് എല്‍.എം.ആര്‍.എ വിസ കൊടുക്കും. 
ഓരോ മാസവും 2000 ഫ്ളെക്സി വര്‍ക്ക് പെര്‍മിറ്റ് വീതം രണ്ട് വര്‍ഷത്തിനകം 48000 പെര്‍മിറ്റ് നല്‍കും. 
രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ബാങ്ക് അക്കൗണ്ടിലുടെ ശമ്പളം നല്‍കണമെന്ന വ്യവസ്ഥയും കര്‍ശനമാക്കുകയാണ്. അടുത്ത വര്‍ഷം ആദ്യ പാദം ഇക്കാര്യം നിര്‍ബന്ധമാക്കുമെന്നും ഉസാമ അല്‍ അബ്സി പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.