മനാമ: ഈ മാസം 13 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന ‘മെയ്ക് ഇന്‍ ഇന്ത്യ’ വാരാഘോഷത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍, ഇന്ത്യന്‍ വ്യാപാരികളുടെ സംഘം പുറപ്പെടുമെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി (ബി.ഐ.എസ്) ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ വ്യവസായ-നിര്‍മ്മാണ രംഗത്തെ പുരോഗതിയും സാധ്യതയും പരിചയപ്പെടുത്തുന്നതാകും ഈ പരിപാടി. ഐ.ടി., ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, മീഡിയ തുടങ്ങിയ രംഗങ്ങളിലെ ഇന്ത്യന്‍ കുതിപ്പ് വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും ഇവിടെയുണ്ടാകും. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ബി.ഐ.എസ്. ചെയര്‍മാന്‍ മുഹമ്മദ് ദാദാഭായ് പറഞ്ഞു. ബഹ്റൈനില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെ സാന്നിധ്യത്തില്‍ ബി.ഐ.എസ് യോഗം ചേര്‍ന്നു. മുഹമ്മദ് ദാദാഭായ്, ഖാലിദ് സയാനി, അബ്ദുല്‍ നബി അല്‍ശോല, വിജയ് ബലൂര്‍, മനോജ് ഭാട്യ, ജി.കെ.നായര്‍, ഹേമന്ത് ജോഷി തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.