പണം നല്‍കി പണം തട്ടുന്ന വിരുതന്മാര്‍ വീണ്ടും

മനാമ: മലയാളികള്‍ നടത്തുന്ന റസ്റ്റോറന്‍റില്‍ സ്വദേശികള്‍ തട്ടിപ്പുനടത്തിയതായി പരാതി. മനാമ അല്‍ജസീറ ഹോട്ടലിന് പുറകിലുള്ള ടോപ്മോസ്റ്റ് റസ്റ്റോറന്‍റിലാണ് തട്ടിപ്പ് നടന്നത്. വടകര സ്വദേശി ജിതേഷ് ആണ് ഈ റസ്റ്റോറന്‍റ് നടത്തുന്നത്. 
കഴിഞ്ഞ ദിവസം ഉച്ചക്ക് തിരക്കുള്ള സമയം ഇവിടെയത്തെിയ ഒരു സ്വദേശി ബിരിയാണി ആവശ്യപ്പെട്ടു. ഇതിന് 20 ദിനാറും നല്‍കി. ബാക്കി നല്‍കിയപ്പോള്‍, ഇതില്‍ 10 ദിനാര്‍ നോട്ട് കീറിയിട്ടുണ്ടെന്ന് പറഞ്ഞ് തിരികെ നല്‍കി. ക്യാഷ് കൗണ്ടറിലുള്ളയാള്‍ ഇതിനുപകരം ഒരു ദിനാര്‍ വീതമുള്ള പത്തുനോട്ടുകള്‍ നല്‍കുമ്പോഴേക്കും മറ്റൊരു സ്വദേശി കൂടിയത്തെി രണ്ട് ബിരിയാണി ആവശ്യപ്പെട്ടു. ഇതിനിടയില്‍ പലതവണയായി പണം കൊടുത്തും വാങ്ങിയും ആശയക്കുഴപ്പുമുണ്ടാക്കി 10 ദിനാര്‍ വെട്ടിച്ച് പോകുകയാണുണ്ടായത്. സമാനമായ നിരവധി സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. 20 ദിനാര്‍ നല്‍കി കോള്‍ഡ് സ്റ്റോറുകളിലും മറ്റും തട്ടിപ്പ് നടന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അറുതിയായിട്ടില്ല എന്നാണ് ഈ റസ്റ്റോറന്‍റിലുണ്ടായ സംഭവം വ്യക്തമാക്കുന്നത്. റസ്റ്റോറന്‍റിലെ വീഡിയോ ദൃശ്യങ്ങളില്‍ തട്ടിപ്പ് നടത്തുന്നത് തെളിഞ്ഞിട്ടുണ്ട്. ഉടമ ജിതേഷ് ബാബുല്‍ ബഹ്റൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.