അന്താരാഷ്ട്ര എയര്‍ഷോക്ക്  ഒരുക്കം പൂര്‍ത്തിയാകുന്നു 

മനാമ: ബഹ്റൈനില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര എയര്‍ഷോക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി സംഘാടക സമിതി അറിയിച്ചു. ഹമദ് രാജാവിന്‍െറ പേഴ്സനല്‍ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലാണ് സംഘാടക സമിതി പ്രവര്‍ത്തിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന എയര്‍ഷോ വിജയിപ്പിക്കുന്നതിന് ടെലികോം-ഗതാഗത മന്ത്രാലയത്തിന്‍െറ നിരന്തര ശ്രദ്ധയും വിലയിരുത്തലുകളും നടക്കുന്നുണ്ട്. 
ടെലികോം-ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്, റോയല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ മേജര്‍ ജനറല്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഫദാല, സഖീര്‍ എയര്‍ ബേസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഹുസൈന്‍ അല്‍മുസല്ലം തുടങ്ങിയവര്‍  കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എയര്‍ഷോകള്‍ വിജയിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ ഷോയും വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷിക്കുന്ന എയര്‍ഷോ ജനുവരി  21 മുതല്‍ 23 വരെയാണ് നടക്കുന്നത്. ബറ്റല്‍കോയുടെ മുഴുവന്‍ ഒൗട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഗള്‍ഫ് എയര്‍, ബഹ്റൈന്‍ ഡ്യൂട്ടിഫ്രീ, ബാറ്റല്‍കോ എന്നിവയുടെ സഹകരണത്തോടെ ഫാന്‍ബോറോ ഇന്‍റര്‍നാഷനല്‍, ടെലികോം-ഗതാഗത മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ ഫോഴ്സ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.