എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ്  യുദ്ധവിമാനം പങ്കെടുക്കും

മനാമ: നാലാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം പങ്കെടുക്കും. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീം ധ്രുവ് ഹെലികോപ്റ്ററുകളുമായത്തെും. ഇതിന് പുറമെ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്റ്റാള്‍ ഇത്തവണയുമുണ്ടാകും. 
പൂര്‍ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. രണ്ടുവിമാനങ്ങളാണ് എയര്‍ഷോക്കായി ബഹ്റൈനിലത്തെുക. ആദ്യമായാണ് തേജസ് ഇന്ത്യക്ക് പുറത്ത് പറക്കാനൊരുങ്ങുന്നത്. തേജസ് യുദ്ധവിമാനം എയര്‍ഷോക്ക് അയക്കുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജനുവരി 21 മുതല്‍ 23 വരെ സഖീര്‍ എയര്‍ബേസിലാണ് എയര്‍ഷോ നടക്കുന്നത്. ജനുവരി അഞ്ചിന് ബാംഗ്ളൂരില്‍ നിന്ന് തിരിക്കുന്ന യുദ്ധവിമാനങ്ങള്‍ ജാംനഗര്‍, മസ്കത്ത് വഴിയാണ് സഖീര്‍ എയര്‍ബേസിലത്തെിക്കുക. 
തേജസ് വിമാനത്തിന്‍െറ അഭ്യാസ പ്രകടനങ്ങള്‍ ഇത്തവണ എയര്‍ഷോയെ ആകര്‍ഷകമാക്കും. പുതുതായി വികസിപ്പിച്ചെടുത്ത സെന്‍സറുകളും വാര്‍ത്താവിനിയമ ഉപകരണങ്ങളുമായാണ് ഡി.ആര്‍.ഡി.ഒ എത്തുന്നത്. നാഗ് മിസൈല്‍, ആകാശ് മിസൈല്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ധ്രുവ് ഹെലികോപ്റ്ററുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീമായിരിക്കും ഹെലികോപ്റ്ററുകള്‍ പറത്തുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.