ബാബുല്‍ ബഹ്റൈനില്‍ ബി.എന്‍.എ   ഫോട്ടോ ഗാലറി തുടങ്ങി

മനാമ: ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റിയും മനാമ സൂഖ് വികസന സമിതിയുമായി ചേര്‍ന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) ബാബുല്‍ ബഹ്റൈനില്‍ സ്ഥിരം ഫോട്ടോ ഗാലറി തുടങ്ങി. അതോറിറ്റി സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ, ബഹ്റൈന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ മോനിസ് മഹ്മൂദ് അല്‍ മര്‍ദി, മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.
രാജ്യത്തിന്‍െറ വികസന കാല ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ബി.എന്‍.എയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പദ്ധതി. 
ഇതിനുള്ള എല്ലാ പിന്തുണയും നല്‍കിയ ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമെയ്ഹിക്ക് ബി.എന്‍.എ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ നന്ദി പറഞ്ഞു. സമാനമായ സ്ഥിരം ഗാലറികള്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ ബി.എന്‍.എക്ക് പദ്ധതിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.