യോഗാഭ്യാസവും സന്ദേശവുമായി യോഗദിനാചരണം 

മനാമ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്‍െറ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ നേതൃത്വത്തിലുള്ള പരിപാടികള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിനു സമീപമുള്ള പ്രിന്‍സസ് അല്‍ ജവാര ഇബ്രാഹിം സെന്‍റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിനിലെ ഹാളിലാണ് നടന്നത്. സെമിനാറും ശില്‍പശാലയും യോഗ ഡെമോണ്‍സ്ട്രേഷനും യോഗ ഡോക്യുമെന്‍ററി പ്രദര്‍ശനവുമാണ് നടന്നത്. 
ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് മുഖ്യാതിഥിയായിരുന്നു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ.പി.വി.ചെറിയാന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, സാമിര്‍ ഇന്‍താഈര്‍ അല്‍ദറാബി (യു.എന്‍.), ഫാത്തിമ അല്‍ മന്‍സൂരി, ഇഹ്സാന്‍ അസ്ഗര്‍, രജ അബ്ദുല്ല അലി ഹെജയ്ര്‍, കെ.ടി.സലീം  തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 
 ഇന്ത്യന്‍ എംബസി ‘ആര്‍ട് ഓഫ് ലിവിങും’ കേരളീയ സമാജവുമായി ചേര്‍ന്ന് നടത്തിയ യോഗ ദിനാചരണം ഇന്നലെ രാത്രി സമാജത്തില്‍ നടന്നു. യോഗ ഒരു അഭ്യാസപ്രകടനമല്ളെന്നും ജീവിതശൈലിയാണെന്നും ചടങ്ങില്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. 
മുഴുവന്‍ ലോകത്തിന്‍െറയും ശാന്തിയും സൗഖ്യവുമാണ് യോഗയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 ബഹ്റൈനിലെ ഹിന്ദു തട്ടായ് സമൂഹത്തിന്‍െറ നേതൃത്വത്തിലുള്ള യോഗദിനാചരണ പരിപാടികള്‍ മനാമ ശ്രീകൃഷ്ണ ക്ഷേത്രം ഹാളില്‍ നടന്നു. 
യോഗാചാര്യന്‍ അനില്‍കുമാര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗം ശരത് ത്രിപാഠി, അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ഭഗവതി പ്രകാശ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്കൂളുകളിലും യോഗദിനാചരണം നടന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.