മനാമ: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷ എന്ന നിയമവിദ്യാര്‍ഥിനിയുടെ ഘാതകരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് ബഹ്റൈനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പ്രോഗ്രസീവ് കള്‍ചറല്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് എട്ടുമണിക്ക് കെ.സി.എ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിര്‍ധന ദലിത് കുടുംബത്തിലെ അംഗമായ ജിഷ അമ്മക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍ പരാധീനതകളോട് മല്ലിട്ടാണ് ജിഷ പഠനം തുടര്‍ന്നത്. പട്ടാപ്പകല്‍ നടന്ന ക്രൂരമായ നരഹത്യ സമീപ വാസികള്‍ പോലും അറിഞ്ഞില്ല. കൊലപാതകം നടന്ന് ഒരാഴ്ചയോളം ആയിട്ടും പ്രതികളെ കണ്ടത്തൊന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് .
സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ച പ്രവാസ ലോകത്തും വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.
ബഹ്റൈനിലെ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിറോസ് തിരുവത്ര (33369895)യുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.