യൂത്ത് ഇന്ത്യ ‘നോര്‍ക’ ശില്‍പശാല സംഘടിപ്പിച്ചു 

മനാമ : ‘നോര്‍ക’- പ്രവാസികള്‍ അറിഞ്ഞതും അറിയേണ്ടതും എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ ശില്‍പശാല സംഘടിപ്പിച്ചു. 
ഗഫൂള്‍ ഫ്രന്‍റ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ‘നോര്‍ക’ ബഹ്റൈന്‍ കോഓഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര വിഷയാവതരണം നടത്തി. പ്രവാസി ക്ഷേമനിധി, ചികിത്സാ സഹായത്തിനുള്ള ‘സ്വാന്ത്വനം’ പദ്ധതി, ബിസിനസ് സംരംഭങ്ങള്‍ക്കായുള്ള കനറ ബാങ്ക്-നോര്‍ക സഹകരണ ലോണ്‍ പദ്ധതി, അപകട ഇന്‍ഷൂറന്‍സ്, നിര്‍ധനരായ പ്രവാസികളുടെ കുട്ടികളുടെ വിവാഹത്തിനായുള്ള ‘കാരുണ്യ’ പദ്ധതി, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങി ‘നോര്‍ക’യുടെ വിവിധ സേവനങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി. തുടര്‍ന്ന് സദസ്യര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു.
 വിവിധ സര്‍ക്കാര്‍ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ളെന്നും അത്തരം സേവനങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
വൈസ് പ്രസിഡന്‍റ് വി.കെ അനീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. 
സിറാജ് കിഴുപ്പിള്ളിക്കര, ഷഫീഖ് കൊപ്പത്ത്, ടി.കെ ഫാജിസ്, വി.എന്‍ മുര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. 
 മേയ് 15 മുതല്‍ 31 വരെ യൂത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘നോര്‍ക’ രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 39402565, 35598694  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.