ബഹ്റൈന്‍ സ്കൂളുകളില്‍ തിളക്കമാര്‍ന്ന വിജയം

മനാമ: സി.ബി.എസ്.ഇ പ്ളസ് ടു ഫലപ്രഖ്യാപനം വന്നപ്പോള്‍ ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. ഇന്ത്യന്‍ സ്കൂള്‍, ന്യൂ മില്ളേനിയം സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഇബ്നുല്‍ ഹൈഥം സ്കൂള്‍, അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്നിവടങ്ങിലാണ് പ്ളസ് ടു പരീക്ഷ നടന്നത്. 639 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇന്ത്യന്‍ സ്കൂളിന് 98.3 ശതമാനം വിജയമുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തിടെ നേടിയ ഏറ്റവും മികച്ച വിജയമാണിതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 500ല്‍ 484 മാര്‍ക്ക് നേടിയ ജുബിന്‍ ജേക്കബ് ആണ് സ്കൂളില്‍ ഒന്നാമത്. ബഹ്റൈനില്‍ പരീക്ഷയെഴുതിയവരില്‍ ഒന്നാം സ്ഥാനം ജുബിന്‍ ജേക്കബും ന്യൂ മില്ളേനിയം സ്കൂളിലെ അനുഷ്ക അശോക് മേഹ്തയും പങ്കിട്ടു. ഇരുവരും 96.8 ശതമാനം മാര്‍ക്കാണ് നേടിയത്. സുഭയാന്‍ റോയ്, കരിഷ്മ ഹേമനാഥന്‍ എന്നിവര്‍ 483 മാര്‍ക്കുമായി രണ്ടാം സ്ഥാനവും അനിരുദ്ധ് ആനന്ദ് 482 മാര്‍ക്കുമായി സ്കൂളില്‍ മൂന്നാമതുമത്തെി. സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിജയം നേടിയ കുട്ടികളെയും മികച്ച അക്കാദമിക സാഹചര്യം ഒരുക്കിയ അധ്യാപകരെയും അഭിനന്ദിച്ചു. ബയോടെക്നോളജിയില്‍ ഈവ്ലിന്‍ മറിയ, ഫായിസ് പാറക്കടവത്ത് എന്നീ രണ്ടു കുട്ടികള്‍ മുഴുവന്‍ മാര്‍ക്കുനേടി.കെമിസ്ട്രിയില്‍ അശ്വതി ചന്ദ്രന്‍ നമ്പ്യാരും കമ്പ്യൂട്ടര്‍ സയന്‍സില്‍ സുഭയാന്‍ റോയിയും മുഴുവന്‍ മാര്‍ക്കും നേടി. 17 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ഉണ്ട്. ഹ്യൂമാനിറ്റീസില്‍ 100 ശതമാനമാണ് വിജയം.
ന്യൂമില്ളേനിയം സ്കൂളില്‍ 100ശതമാനം വിജയമുണ്ട്. 68 കുട്ടികളാണ് പരീക്ഷ എഴുതിയത്. 26 കുട്ടികള്‍ക്ക് 90ശതമാനത്തിനുമേല്‍ മാര്‍ക്കുണ്ടെന്ന് സ്കൂള്‍ വാര്‍ത്താക്കുറിപ്പില്‍  പറഞ്ഞു.
22 കുട്ടികള്‍ എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടി. 54 കുട്ടികള്‍ക്ക് 75ശതമാനത്തിനുമേല്‍ മാര്‍ക്കുണ്ട്. സ്കൂളിലെ എട്ടാമത്തെ പന്ത്രണ്ടാം ക്ളാസ് ബാച്ചാണിത്. 96.8 ശതമാനം മാര്‍ക്കുനേടിയ അനുഷ്ക അശോക് മേഹ്ത ആണ് സ്കൂള്‍ ടോപ്പര്‍.
96.4 ശതമാനവുമായി സുഭിക്ഷ പ്രകാശ് രണ്ടാമതത്തെി. സൃഷ്ടി ബിഷ്ണോയ്, കീര്‍ത്തി സുബ്രമണി, തന്‍മയ് ദാസ് എന്നിവരാണ് തൊട്ടുപിറകില്‍.
ഇബ്നുല്‍ ഹൈഥം സ്കൂളിന്‍െറ ആറാം ബാച്ചില്‍ 99 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ സയന്‍സ് വിഭാഗത്തില്‍ 33 കുട്ടികളും കൊമേഴ്സ് വിഭാഗത്തില്‍ 65 കുട്ടികളും പാസായി. സയന്‍സ് വിഭാഗത്തില്‍ മുബാറക് അദ്നാന്‍ ഹുസൈന്‍ അലി 94ശതമാനം മാര്‍ക്കുനേടി സ്കൂളില്‍ ഒന്നാമതത്തെി.  
ഇല്‍ഹം ഷൗക്കത്ത് അലിക്കാണ് രണ്ടാം സ്ഥാനം ( 93.80 ശതമാനം). നെഫ്ല അന്‍വര്‍ കൊമേഴ്സ് വിഭാഗത്തില്‍ 93 ശതമാനവുമായി ഒന്നാമതും സഫ ഖദീജ 92.80 ശതമാനവുമായി രണ്ടാമതുമത്തെി.
സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ശക്കീല്‍ അഹ്മദ് അസ്മിയും പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് തയബും വിജയികളെ അനുമോദിച്ചു.
അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. പ്ളസ് ടു ആറാം ബാച്ചില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ തിളക്കമുള്ള വിജയമാണുണ്ടായത്. കൊമേഴ്സ് വിഭാഗത്തില്‍  റഹ്ജ്ബീന്‍ മുഹമ്മദും സയന്‍സ് വിഭാഗത്തില്‍ വിസെം ബൗദീനയുമാണ് ഒന്നാമത്. സഖിയ അസ്ലം ഖാന്‍ ഫിസിക്കല്‍ ആന്‍റ് ഹെല്‍ത്ത് എജ്യൂക്കേഷനില്‍ ടോപ്പറായി (97 ശതമാനം).  മാര്‍ക്കറ്റിങില്‍  റഹ്ജാബീന്‍ (96 ശതമാനം),  ഇക്കണോമിക്സില്‍ പ്രധാന കൊലീന്‍ ഡേവിഡ് (95 ശതമാനം) എന്നിവര്‍ മികച്ച വിജയം  നേടി.  ബിന്‍സ്കല്‍ പാസ്കല്‍ പോള്‍, പൂസര്‍ല സായ് സങ്കേത്, സൗമ്യ സോമശേഖരന്‍, വിസെം ബൗദീന,  അനുഷ മെറിന്‍ ബോബി, സൈനബ് നസീമുദ്ദീന്‍, ആറോണ്‍ ബറേറ്റോ സ്കോഡ് (95 ശതമാനം) എന്നിവര്‍ ഇംഗ്ളീഷില്‍ ഉന്നത വിജയം നേടി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍, പ്രിന്‍സിപ്പല്‍ റാഷിദ് മാന്‍ഡി, ഡയറക്ടര്‍  ഡോ.മുഹമ്മദ് മശൂദ് എന്നിവര്‍ അനുമോദിച്ചു. ന്യൂ ഇന്ത്യന്‍ സ്കൂള്‍ 97 ശതമാനം വിജയം നേടി. 115 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍  85 പേര്‍ ഫസ്റ്റ് ക്ളാസ് കരസ്ഥമാക്കി.
41 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ഉണ്ട്. 96 പേര്‍ക്ക് എ വണ്‍ ലഭിച്ചു. ഹരികുമാര്‍ ശിവരാമന്‍ ആണ് സയന്‍സ് വിഭാഗത്തില്‍ ടോപര്‍ (95.8 ശതമാനം).  
അഞ്ജിത ജോസഫ് മാത്യു ആണ് രണ്ടാമത് (94.6 ശതമാനം). മേഘ മറിയം സാബു 92.6 ശതമാനം മാര്‍ക്കുനേടി മൂന്നാമതത്തെി.
കൊമേഴ്സ് വിഭാഗത്തില്‍  പ്രിയങ്കാ യതിന്‍ വ്യാസ് ആണ് ടോപര്‍ (93 ശതമാനം). റീം ജവാദ് ആണ് രണ്ടാമതും (92.4 ശതമാനം),  അമതുല്ല ഷബീര്‍ (91.6 ശതമാനം) മൂന്നാം സ്ഥാനത്തുമത്തെി.
 ചെയര്‍മാന്‍ ടി.ടി.തോമസും പ്രിന്‍സിപ്പല്‍ ഡോ.വി.ഗോപാലനും  വിജയികളെ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.