വിജയത്തിളക്കത്തില്‍ ജുബിന്‍ ജേക്കബ്

മനാമ: 500ല്‍ 484 മാര്‍ക്ക് നേടി ബഹ്റൈനില്‍ സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയെഴുതിയവരില്‍ ന്യൂ മില്ളേനിയം സ്കൂളിലെ അനുഷ്ക അശോക് മേഹ്തക്കൊപ്പം ഒന്നാമെതത്തെിയ ജുബിന്‍ ജേക്കബ് കഠിനാധ്വാനം കൊണ്ട് കൊയ്തെടുത്ത വിജയമാണിത്. ആലപ്പുഴ മാന്നാര്‍ സ്വദേശികളായ പരേതനായ ജേക്കബ് തുണ്ടിയിലിന്‍െറയും ബഹ്റൈന്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്ന ഷൈനി ജേക്കബിന്‍െറയും മൂത്ത മകനായ ജുബില്‍ ട്യൂഷന് പോലും പോകാതെയാണ് ഉന്നത വിജയം നേടിയത്.
പിതാവ് ജേക്കബ് ഇവിടെ മിനിസ്ട്രിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പിതാവിന്‍െറ മരണം കടുത്ത ആഘാതമായെങ്കിലും അത് പഠനത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചു.
ഒന്നാം തരം മുതല്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിച്ച ജുബിന്‍ പിതാവിന്‍െറ മരണത്തെ തുടര്‍ന്ന് പത്താം തരം പൂര്‍ത്തിയാക്കിയത് മാവേലിക്കര പുതിയകാവ് സെന്‍റ് മേരീസ് സ്കൂളിലാണ്. ഈ വര്‍ഷം പാലായില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ന്ന് ഐ.ഐ.ടിയില്‍ ഉന്നത പഠനം നടത്തണമെന്നാണ് ആഗ്രഹം. ജുബിന്‍െറ വിജത്തിളക്കത്തില്‍ വീട്ടുകാരും സ്കൂള്‍ അധികൃതരും ഒരേ പോലെ സന്തോഷത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.