അഞ്ചു ദിനാറിന് രണ്ടാഴ്ചത്തേക്ക്  ‘ഓണ്‍ അറൈവല്‍’ വിസ

മനാമ: സന്ദര്‍ശകരേയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് രാജ്യത്തെ സന്ദര്‍ശക വിസ രണ്ടു തരത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചു. അഞ്ചു ദിനാര്‍ അടച്ചാല്‍ ‘ഓണ്‍ അറൈവല്‍’ ആയി ലഭിക്കുന്ന വിസ പ്രകാരം രണ്ടാഴ്ച രാജ്യത്ത് തങ്ങുന്നതിനു സാധിക്കും. ഇത് ഒരുതവണയാണ് അനുവദിക്കുക. 85 ദിനാര്‍ നല്‍കി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ലഭിക്കുന്ന വിസയില്‍ ഒരു വര്‍ഷത്തെ ‘മള്‍ടിപ്ള്‍ എന്‍ട്രി’ വിസ ലഭിക്കും. ഇതില്‍ മൂന്നുമാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാകും. ഇതുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ചിട്ടപ്പെടുതുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ മന്ത്രിസഭ ചുമതലപ്പെടുത്തി. പാര്‍ലമെന്‍റ് ഉന്നയിച്ച വിവിധ കാര്യങ്ങള്‍ സഭ ചര്‍ച്ച ചെയ്യുകയും ഇതുപഠിക്കാന്‍ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 
മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.