?????????? ????????? ???????? ????????????????????????? ????????????? ?????????

നവരാത്രിവേളയില്‍ ബൊമ്മക്കൊലുവൊരുക്കി  ശ്യാംകൃഷ്ണനും കുടുംബവും 

മനാമ: പാരമ്പര്യം കാത്തൂസൂക്ഷിച്ച് നവരാത്രിവേളയില്‍ ഇത്തവണയും ശ്യാംകൃഷ്ണനും കുടുംബവും ‘ബൊമ്മക്കൊലു’ ഒരുക്കി. പാലക്കാട് സ്വദേശിയായ ശ്യാംകൃഷ്ണന്‍ കഴിഞ്ഞ 18 വര്‍ഷത്തിലേറെയായി ‘ബൊമ്മക്കൊലു’ ഒരുക്കാറുണ്ട്. 
നവരാത്രിയോടനുബന്ധിച്ച് പലവിധത്തിലുള്ള ആചാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍, തമിഴ്, തെലുങ്ക് ബ്രാഹ്മണരുടെ ആഘോഷത്തിന്‍െറ അവിഭാജ്യഘടകമാണ് ‘കൊലു’ ഒരുക്കല്‍.  കേരളത്തിലും ചിലയിടങ്ങളില്‍ ഈ ആചാരമുണ്ട്. 
കന്നിമാസത്തിലെ അമാവാസി നാളില്‍ രാത്രിയാണ് ‘കൊലു’ തുടങ്ങുന്നത്. ഉയരത്തില്‍ പടികള്‍ കെട്ടി അതിന്മേലാണ് രൂപങ്ങള്‍ ഒരുക്കുന്നത്. മരം, മണ്ണ്, തുണി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന ബൊമ്മകള്‍ അലങ്കരിച്ചാണ് പടികളില്‍ നിരത്തുന്നത്. ഈ ബൊമ്മകളില്‍ ഭൂരിഭാഗവും സ്വന്തമായി ഉണ്ടാക്കുന്നതാണെന്ന് ശ്യാം പറഞ്ഞു. ഇതിനായി കുടുംബത്തിലെ എല്ലാവരും രണ്ട് മൂന്ന് മാസങ്ങള്‍ക്കുമുമ്പേ തയാറെടുപ്പുകള്‍ തുടങ്ങും. ഇത്തവണ ആഘോഷത്തിന് 2000ത്തോളം ബൊമ്മകളുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംകൃഷ്ണ കുടുംബത്തോടൊപ്പം ബുദയ്യയിലാണ് താമസം. പാലക്കാട് സ്വദേശിയാണെങ്കിലും തമിഴ്നാട്ടിലാണ് സ്ഥിര താമസം. ബഹ്റൈനില്‍ വന്ന നാള്‍ മുതല്‍ കൊലു ഒരുക്കാറുണ്ടെന്ന് ശ്യാം പറഞ്ഞു. ആദ്യമെല്ലാം ചെറിയ തോതിലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സന്ദര്‍ശകരായിട്ടുണ്ടായിരുന്നത്. 
എന്നാല്‍, ഇന്ന് പത്ത് ദിവസങ്ങളിലായി ഓരോ ദിവസങ്ങളിലും കുറഞ്ഞത് 50 പേരെങ്കിലും വരുന്നുണ്ട്. വര്‍ഷം കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം കൂടി വരികയാണ്. എല്ലാ ദിവസവും പൂജയും നിവേദ്യങ്ങളുമുണ്ട്. പയറുകള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് ‘ചൂണ്ടല്‍’ എന്ന വിഭവമുണ്ടാക്കി വരുന്നവര്‍ക്ക് നല്‍കും. ആദ്യ മൂന്ന് ദിവസം പാര്‍വതിയെയും അടുത്ത മൂന്ന് ദിവസവും ലക്ഷ്മിയെയും അവസാന മൂന്ന് ദിവസം സരസ്വതിയെയും ആണ് ആരാധിക്കുന്നത്. പുതിയ തലമുറക്ക് ആചാരാനുഷ്ഠാനങ്ങളോടൊപ്പം സാഹോദര്യവും നന്മയും പകരുകയെന്നതാണ് ഇതിന്‍െറ ലക്ഷ്യമെന്ന് ശ്യാമിന്‍െറ ഭാര്യ പത്മകൃഷ്ണ പറയുന്നു.ബഹ്റൈനില്‍ വിവിധയിടങ്ങളില്‍ കൊലു ഒരുക്കുന്നുണ്ട്. എന്നാല്‍, ഇത്രയും സജീവമായി നടക്കുന്നത് ശ്യാംകൃഷ്ണന്‍െറ വീട്ടില്‍ മാത്രമാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.