????????????????????? ????????????? ????????? ???? ????? ????????? ???? ???? ???????? ???????????

മന്ത്രിസഭായോഗം: ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’ന് അംഗീകാരമായി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ റഷ്യന്‍ സന്ദര്‍ശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിച്ചതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. പ്രതിവാര മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സംബന്ധിച്ചു.  
കീരീടാവകാശി അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റി സമര്‍പ്പിച്ച ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്’ സംബന്ധിച്ച നിര്‍ദേശം സഭ അംഗീകരിച്ചു. സ്ഥിരം തൊഴിലാളികള്‍ അല്ലാത്തവരെ നിയമപരമായി ജോലിക്കുവെക്കാനുതകുന്ന സംവിധാനമാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷത്തേക്ക് എല്‍.എം.ആര്‍.എ ആണ് ഇത് അനുവദിക്കുക. പ്രത്യേക പ്രൊഫഷണല്‍ ലൈന്‍സ് ആവശ്യമില്ലാത്ത തസ്തികകളില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ജോലി ചെയ്യാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍, യഥാര്‍ഥ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകില്ല. 
തുര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍ ഹമദ് രാജാവ് നടത്തിയ സന്ദര്‍ശനത്തെ കുറിച്ച വിവരങ്ങള്‍  ഉപപ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ വിശദീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രഥമ ‘ഗവണ്‍മെന്‍റ് ഫോറം’ വിജയിച്ചതില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഫോറം സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങള്‍ക്ക് തൃപ്തികരമായ രൂപത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം.  രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ ക്രിയാത്മക പങ്ക്വഹിക്കാനും അതിന് സാധിക്കണം. ഇതിന് ഫോറം കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഫോറത്തില്‍ ഉയര്‍ന്നത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമ്മേളനത്തെ സ്വാഗതം ചെയ്തത് നേട്ടമായി മന്ത്രിസഭ വിലയിരുത്തി. ഈവര്‍ഷത്തെ ഹജ്ജ് ശുഭകരമായി പര്യവസാനിച്ചതില്‍ മന്ത്രിസഭ സൗദി ഭരണകൂടത്തിന് നന്ദി അറിയിച്ചു. 
അനിഷ്ട സംഭവങ്ങള്‍ക്ക് ഇടനല്‍കാതെ സമാധാനം നിറഞ്ഞ അന്തരീക്ഷവും ശക്തമായ സുരക്ഷയും ഒരുക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സൗദി കൈക്കൊണ്ടതെന്ന് യോഗം വിലയിരുത്തി. ബഹ്റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമിച്ച ബഹ്റൈന്‍ ഹജ്ജ് മിഷനും ഹജ്ജ്-ഉംറ കാര്യ ഹൈകൗണ്‍സിലിനും പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ജനവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. സ്കൂള്‍, ഹെല്‍ത് സെന്‍ററുകള്‍, മുന്‍സിപ്പല്‍ സേവനങ്ങള്‍, ഭവന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കണം. മുഹറഖിലും മനാമയിലുമുള്ള പഴയതും തകര്‍ന്ന് വീഴാനായതുമായ വീടുകളുടെ പുനരുദ്ധാരണം പെട്ടെന്ന് പൂര്‍ത്തിയാക്കണം. 
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. 
രത്നങ്ങളും മറ്റും പരിശോധിക്കാന്‍ ‘പ്രഷ്യസ് മെറ്റല്‍ ആന്‍റ് ജെം ടെസ്റ്റിങ് ഡയറക്ടറേറ്റ്’ ഈടാക്കുന്ന  ഫീസ് വര്‍ധനക്കും അംഗീകാരമായി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.