??????? ????? ??? ??? ?? ?????? ??????? ????????????????? ???? ???????? ????????????????

ബഹ്റൈനും ഇന്ത്യയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചു

മനാമ: ബഹ്റൈനും ഇന്ത്യയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചു.  ബഹ്റൈന്‍ സന്ദര്‍ശിക്കാനെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അനുസ്​മരിച്ച ശൈഖ് ഖാലിദ് അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യ-ബഹ്റൈന്‍ സംയുക്ത കമ്മിറ്റി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇരുരാജ്യങ്ങളിലെയും ജനതകള്‍ തമ്മിലുള്ള പരസ്​പര ബന്ധവും കൂടുതല്‍ ഊഷ്​മളമായ അവസ്ഥയിലാണുള്ളതെന്നത് സന്തോഷകരമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനങ്ങള്‍ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതായിരുന്നുവെന്ന് ഇരു മന്ത്രിമാരും വിലയിരുത്തി. 
ബഹ്റൈന്‍-ഇന്ത്യ സംയുക്ത കമ്മിറ്റി രൂപവത്കരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന രണ്ടാമത് യോഗം വിലയിരുത്തി. ഒഫീഷ്യല്‍, ഡി​േപ്ലാമാറ്റിക് സ്പെഷല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കിക്കൊടുക്കുന്ന കരാര്‍, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണക്കരാര്‍, ആരോഗ്യ മേഖലയിലെ സഹകണക്കരാര്‍ എന്നിവയിലാണ് ഇരുപേരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും എല്ലാത്തരം ഭീകരവാദത്തെയും അപലപിക്കുന്നതായും യോഗം വ്യക്തമാക്കി. തനിക്ക് നല്‍കിയ ഊഷ്​മള സ്വീകരണത്തിനൂം സ്നേഹത്തിനും സുഷമാ സ്വാരാജ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.