മനാമ: 2022 ബഹ്റൈൻ യുവത്വവർഷമായി മന്ത്രിസഭ യോഗം പ്രഖ്യാപിച്ചു. യുവാക്കളെ പ്രത്യേകം പരിഗണിക്കുന്നതിനും രാജ്യപുരോഗതിയിലും വളർച്ചയിലും അവരുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിനുമാണ് ഈ തീരുമാനം.
മാർച്ച് 25 ബഹ്റൈൻ യുവദിനമായി ആചരിക്കാനും തീരുമാനിച്ചു. യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ യുവജന, കായികകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
സാമ്പത്തിക ഉത്തേജന സംരംഭങ്ങളിലൊന്നായ ഭൂമി നിക്ഷേപ പ്ലാറ്റ്ഫോം വഴി നിക്ഷേപത്തിന് സാധ്യതയുള്ള സർക്കാർ ഭൂമികൾ കണ്ടെത്താൻ തീരുമാനിച്ചു. സ്വകാര്യ മേഖലയിലെ നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കാനും റിയൽ എസ്റ്റേറ്റ് മേഖലയിൽ പൊതു, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
സ്റ്റാൻഡേർഡൈസേഷൻ, അസെസ്മെൻറ്, പരിശോധന എന്നീ മേഖലകളിൽ തുർക്കി സ്റ്റാൻഡേർഡ് ഇന്‍സ്റ്റിറ്റ്യൂട്ടും വ്യാപാര, വ്യവസായ, ടൂറിസം മന്ത്രാലയവും തമ്മിൽ സഹകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള 13 രാജ്യങ്ങൾക്ക് പുറമെ തുർക്കിയെ കൂടി വ്യോമ, സമുദ്ര ചരക്ക് സേവനത്തിൽ പങ്കാളിയാക്കുന്നതിനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.
2021 നാലാം പാദത്തിലെയും 2021ലെ മൊത്തത്തിലുമുള്ള ജി.ഡി.പി വളർച്ച രേഖപ്പെടുത്തുന്ന റിപ്പോർട്ട് ധനകാര്യ മന്ത്രാലയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.