മനാമ: കഴിഞ്ഞ ആറു മാസത്തിനിടയിൽ 2.2 ദശലക്ഷം ഓൺലൈൻ ഇടപാടുകൾ ബഹ്റൈൻ ഇ-ഗവൺമെന്റ് പോർട്ടൽ വഴി നടന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയിലെ ഡിജിറ്റലൈസേഷൻ പദ്ധതി അസി. ചീഫ് എക്സിക്യൂട്ടിവ് ഡോ. സകരിയ അഹ്മദ് അൽ ഖാജ വ്യക്തമാക്കി. bahrain.b, bahrain.bh/apps എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇടപാടുകൾ നടന്നത്.
കഴിഞ്ഞ വർഷം ഇക്കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധന ഇക്കുറി രേഖപ്പെടുത്തി. ഗവൺമെന്റ് പോർട്ടൽ മൊത്തം 11 ദശലക്ഷം പേർ സന്ദർശിച്ചു. ഏഴു ലക്ഷം ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കാനും സാധിച്ചു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഉള്ളതിനേക്കാൾ 18 ശതമാനം വർധിച്ചിട്ടുമുണ്ടെന്ന് ഡോ. സകരിയ അഹ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.