33 കി​ലോ ഹ​ഷീ​ഷ്​ ക​ട​ത്തി; ഏ​ഴു​ പേ​ർ റി​മാ​ൻ​ഡി​ൽ

മ​നാ​മ: ഉ​രു​ള​ക്കി​ഴ​ങ്ങ്​ ട്രെ​യി​​ല​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ കേ​സി​ലെ ഏ​ഴു​ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ഒ​മ്പ​തു​ സ്വ​ദേ​ശി​ക​ളും എ​ട്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രും ചേ​ർ​ന്നാ​ണ്​ 33 കി​ലോ ഹ​ഷീ​ഷ്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഒ​രു ഏ​ഷ്യ രാ​ജ്യ​ത്തു​നി​ന്നെ​ത്തി​യ ഷി​പ്​​മെ​ന്‍റി​ലാ​ണ്​ ഹ​ഷീ​ഷ്​ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ഒ​ന്നു​ മു​ത​ൽ മൂ​ന്നു​ വ​രെ​യു​ള്ള പ്ര​തി​ക​ളാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​ന​മു​ദ്ദേ​ശി​ച്ച്​ രാ​ജ്യ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ത്. നാ​ലു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ​യു​ള്ള പ്ര​തി​ക​ൾ ഇ​തി​ന്​ സ​ഹാ​യം ന​ൽ​കാ​മെ​ന്നും സ​മ്മ​തി​ച്ചി​രു​ന്നു. പോ​ർ​ട്ട്​ ക​സ്റ്റം​സ്​ വി​ഭാ​ഗ​മാ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്. നാ​ലാം പ്ര​തി ഷി​പ്​​മെ​ന്‍റ്​ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കൂ​ട്ടു​പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ വി​വ​രം ന​ൽ​കു​ക​യും ചെ​യ്​​തു. ഇ​തി​നെ തു​ട​ർ​ന്ന്​ മ​റ്റു​ പ്ര​തി​ക​ളും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. 16ാം തീ​യ​തി ഒ​ന്നാം ​​ക്രി​മി​ന​ൽ കോ​ട​തി വി​ധി പ​റ​യും. 

Tags:    
News Summary - 33 kg of hashish was transported; Seven people are in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT