മനാമ: മൂല്യവർധിത നികുതി (വാറ്റ്) ലംഘനങ്ങൾ കണ്ടെത്തുന്നതിന് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിശോധന തുടരുന്നു. ഈ വർഷം ജനുവരി മുതലാണ് രാജ്യത്ത് 'വാറ്റ്' വർധിപ്പിച്ചത്. നിയമം കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവിധ ഗവർണറേറ്റുകളിലെ 91 വ്യാപാരസ്ഥാപനങ്ങളിൽ നാഷനൽ റവന്യൂ അതോറിറ്റിയുമായി സഹകരിച്ച് പരിശോധന നടത്തി.
വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമ ലംഘകർക്ക് 10,000 ദീനാർ വരെയാണ് പിഴ ഈടാക്കുക. നികുതിവെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നാഷനൽ റവന്യൂ അതോറിറ്റിയും നടപടി ആരംഭിച്ചിട്ടുണ്ട്. അഞ്ചു വർഷം വരെ തടവും നികുതിവെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ഇത്തരക്കാർക്ക് ശിക്ഷ ലഭിക്കുക.
നികുതിതട്ടിപ്പ് കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അധികൃതരെ വിവരം അറിയിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
80008001 എന്ന കാൾ സെന്റർ നമ്പറിലും vat@nbr.gov.bh എന്ന ഇ-മെയിൽ വിലാസത്തിലും പരാതികൾ നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.