മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കളായി. ഉച്ചക്ക് 1.30ന് ആരംഭിച്ച ഫൈനൽ മത്സരം എക്കോടെക് കമ്പനി ജനറൽ മാനേജർ സാലസ് വിത്സൻ ഉദ്ഘാടനം ചെയ്തു.
ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഡോ. ഹസൻ ഈദ് ബുഖാമാസ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂർ, പഴയകാല നാടൻ പന്തുകളി താരം കെ.ഇ. ഈശോ ഈരേച്ചേരിൽ, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ലാൽ കെയേഴ്സ് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ്, ഒ.ഐ.സി.സി കോട്ടയം ജില്ല പ്രസിഡന്റ് സിജു പുന്നവേലി, മഹാത്മാ ഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, കുടുംബസൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്ക്തോട്, സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ്, കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത് കുരുവിള, കെ.എൻ.ബി.എ പ്രസിഡന്റ് മോബി കുര്യക്കോസ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
സമാപന സമ്മേളനത്തിന് ബി.കെ.എൻ.ബി.എഫ് സെക്രട്ടറി മനോഷ് കോര സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ റോബി കാലായിൽ നന്ദിയും പറഞ്ഞു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിലെ സ്മിനുവിനെയും മികച്ച പിടിത്തക്കാരനായി പുതുപ്പള്ളി ടീമിലെ ആന്റോയെയും മികച്ച പൊക്കിവെട്ടുകാരനായി ചമ്പക്കര ടീമിലെ ശ്രീരാജിനെയും മികച്ച കാലടിക്കാരനായി മണർകാട് ടീമിലെ ബിനുവിനെയും മികച്ച കൈവെട്ടുകാരനായി ചമ്പക്കര ടീമിലെ ശ്രീരാജിനെയും നവാഗത പ്രതിഭയായി മണർകാട് ടീമിലെ ബിനുവിനെയും ഫൈനലിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിലെ സ്മിനുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.