മനാമ: അനധികൃതമായി പിടിച്ച 410 കിലോഗ്രാം ചെമ്മീൻ സുപ്രീം കൗൺസിലിലെ മറൈൻ വെൽത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തു. ചെമ്മീൻ നിരോധനം ലംഘിച്ച് പിടിച്ചതാണിവ. പ്രജനന കാലയളവിൽ ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും കച്ചവടം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പരിശോധനകൾ ശക്തമാക്കുകയും നിയമലംഘകരെ തടയാൻ കർശനമായ നടപടിക്രമങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ നിയമനടപടികൾക്കായി അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.