മനാമ: മുഹറഖ് മുനിസിപ്പൽ പരിധിയിൽ പൊളിഞ്ഞുവീഴാറായ 416 വീടുകൾ പരിശോധനയിൽ കണ്ടെത്തിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി. ഇത്തരം വീടുകളുമായി ബന്ധപ്പെട്ട തുടർനടപടികൾ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി, ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ, മുഹറഖ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ആരോഗ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പൽ എക്സിക്യൂട്ടിവ് കമ്മിറ്റി, മുഹറഖ് ഗവർണറേറ്റ് എന്നിവയുമായി ചർച്ച ചെയ്തു. ഈ വീടുകളെ കുറിച്ച് പഠനം നടത്താനും സാഹചര്യമനുസരിച്ച് അവയോടുള്ള നിലപാട് രൂപപ്പെടുത്താനും ഇത് സംബന്ധമായി വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു.
ചിലതിൽ ആൾപ്പാർപ്പും മറ്റു ചിലത് ഉപേക്ഷിക്കപ്പെട്ട നിലയിലുമാണുള്ളത്. ഇത്തരം വീടുകളുടെ ഉടമകളെയോ അതുമല്ലെങ്കിൽ അവരുടെ അനന്തരാവകാശികളെയോ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ചില ഉടമകൾ വീട് പൊളിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ആവശ്യങ്ങൾക്കായി പുനരുദ്ധരിക്കാൻ സന്നദ്ധതയുള്ളവർക്ക് വീടുകൾ വിൽപന നടത്താനും ചില ഉടമകൾ തയാറാണ്. ഓരോന്നിന്റെയും സാഹചര്യമനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.