ടൂ​ബ്ലി മ​ലി​ന​ജ​ല ശു​ചീ​ക​ര​ണ പ്ലാ​ന്‍റ്​ വി​ക​സ​ന പ​ദ്ധ​തി 77 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

മ​നാ​മ: ടൂ​ബ്ലി മ​ലി​ന​ജ​ല ശു​ചീ​ക​ര​ണ പ്ലാ​ന്‍റ്​ വി​ക​സ​ന പ​ദ്ധ​തി 77 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​ലെ സീ​വേ​ജ്​ വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഫ​ത്​​ഹി അ​ബ്​​ദു​ല്ല അ​ൽ ഫാ​രി​അ്​ വ്യ​ക്ത​മാ​ക്കി. സൗ​ദി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്, കു​വൈ​ത്ത്​ അ​റ​ബ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്​ എ​ന്നി​വ​യാ​ണ്​ ഇ​തി​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ ദി​നേ​ന ര​ണ്ട്​ ല​ക്ഷം ക്യൂ​ബി​ക്​ മീ​റ്റ​ർ ശു​ചീ​ക​ര​ണ ശേ​ഷി​യു​ള്ള പ്ലാ​ന്‍റ്​ ന​വീ​ക​ര​ണ​ത്തോ​ടെ നാ​ല്​ ല​ക്ഷം ക്യു​ബി​ക്​ മീ​റ്റ​ർ ശേ​ഷി കൈ​വ​രി​ക്കും. സീ​വേ​ജ്​ ജ​ല​നീ​ക്ക പൈ​പ്പു​ക​ളു​ടെ വി​ന്യാ​സം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ച്ച്​ ആ​ധു​നി​ക സാ​​​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ശു​ചീ​ക​ര​ണ ​പ്ലാ​ന്‍റി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പ​ഴ​യ പ്ലാ​ന്‍റും പു​തി​യ പ്ലാ​ന്‍റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ഴ​ലു​ക​ളു​ടെ പ​ണി​യും പൂ​ർ​ത്തി​യാ​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​മു​ദ്ര​ത്തി​ലേ​ക്കു​ള്ള എ​മ​ർ​ജ​ൻ​സി ​പൈ​പ്പ്​ ലൈ​ൻ പ​ദ്ധ​തി 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ര​ഹി​ത 7.8 ദ​ശ​ല​ക്ഷ മ​ണി​ക്കൂ​ർ എ​ന്ന നേ​ട്ടം പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ൽ പാ​ലി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യു​ള്ള പ​ദ്ധ​തി​യെ​ന്ന നി​ല​ക്കും ഇ​ത്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 77 percent completion of Toobli Sewage Treatment Plant development project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT