ഒാഡിറ്റ്​ നിർദേശങ്ങളിൽ 84 ശതമാനവും നടപ്പാക്കി

മനാമ: നാഷനൽ ഒാഡിറ്റ്​ ഒാഫിസ്​ (എൻ.എ.ഒ) മുമ്പു​ നൽകിയ നിർദേശങ്ങളിൽ 84 ശതമാനവും നടപ്പാക്കുകയോ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയോ ചെയ്​തു. എൻ.എ.ഒയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. 2019-20 വർഷത്തെ അപേക്ഷിച്ച്​​ നാലു​ ശതമാനം വർധനയാണ്​ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഉണ്ടായത്​. അതേസമയം, 2018-19 കാലയളവിനേക്കാൾ 18 ശതമാനം വർധനയുണ്ടായി.

പോരായ്​മകൾ പരിഹരിക്കുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ താൽപര്യമാണ്​ ഇത്​ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ട്​ അഭിപ്രായപ്പെട്ടു. ധനകാര്യം, സാമൂഹിക സേവനം, ആരോഗ്യ, പരിസ്​ഥിതി തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടാണ്​ എൻ.എ.ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്​.

ഡിജിറ്റൽ പരിവർത്തനത്തിനുള്ള ദേശീയ പദ്ധതി തയാറാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച്​ റിപ്പോർട്ട്​ സൂചിപ്പിച്ചിരുന്നു. വിവരസാ​േങ്കതികവിദ്യ സുപ്രീം കമ്മിറ്റി 2020 ജൂൺ 30 മുതൽ ഇതിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള വീഴ്​ചയാണ്​ കാലതാമസത്തിന്​ കാരണമെന്ന്​ റിപ്പോർട്ട്​ കുറ്റപ്പെടുത്തുന്നു. സമയബന്ധിതമായി പ്രവർത്തിക്കുന്നതിൽ ഇൻഫർമേഷൻ ആൻഡ്​​ ഇ-ഗവൺമെൻറ്​ അതോറിറ്റിക്ക്​ വീഴ്​ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്​.

അതേസമയം, റിക്കവറി സെൻററുമായി ബന്ധിപ്പിക്കുന്നതിനുള്ള ​ശൃംഖല വികസിപ്പിക്കുന്നതിനും സെൻററി​െൻറ കാര്യശേഷി കൂട്ടുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇൻഫർമേഷൻ ആൻഡ്​​ ഇ-ഗവൺമെൻറ്​ അതോറിറ്റി പ്രതികരിച്ചു. 2022 ജനുവരിയിൽ പുതിയ സെൻറർ സജ്ജമാകുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Tags:    
News Summary - 84% of the audit recommendations were implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.