മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ച ശേഷം 9,20,210 പേർ യാത്രചെയ്തതായി ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു. 20 എയർലൈൻസുകൾ നടത്തിയ 9,176 വിമാന സർവിസുകളിലാണ് ഇത്രയും യാത്രക്കാർ വന്നുപോയത്.
ആറുമാസം മുമ്പാണ് പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനമാരംഭിച്ചത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും വിമാനയാത്രരംഗം മെച്ചപ്പെടുന്നതിെൻറ സൂചനയായാണ് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന.
ലോകമെമ്പാടുമുള്ള യാത്ര നിയന്ത്രണങ്ങൾ കാരണം ആഗോള വിമാന ഗതാഗതം ഇതുവരെ പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. ഇൗ സാഹചര്യത്തിലും നേട്ടമുണ്ടാക്കാൻ ബഹ്റൈൻ വിമാനത്താവളത്തിനു കഴിഞ്ഞു.
1.1 ബില്യൺ ഡോളർ ചെലവഴിച്ച് നടത്തുന്ന വിമാനത്താവള നവീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ടെർമിനൽ സജ്ജമാക്കിയത്.
കഴിഞ്ഞ ജനുവരിയിൽ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ഫ്യൂവൽ ഫാം കോംപ്ലക്സ്, ബിസിനസുകാർക്കും സ്വകാര്യ വിമാന ഉടമകൾക്കുമായി സ്വകാര്യ ഏവിയേഷൻ ടെർമിനൽ എന്നിവയാണ് നവീകരണത്തിെൻറ ഭാഗമായി നടപ്പാക്കുന്ന മറ്റു പദ്ധതികൾ. ഏവിയേഷൻ ഇന്ധനരംഗത്ത് ജി.സി.സിയിലെ പ്രധാന കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതാണ് ഫ്യൂവൽ ഫാം കോംപ്ലക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.