പ്രതീകാത്മക ചിത്രം

സ്ത്രീകളെ കടത്തി അനാശാസ്യത്തിന് നിർബന്ധിച്ച കേസ് ; നാല് തായ്‍ലൻഡ് സ്വദേശികളെ വിചാരണ ചെയ്യും

മനാമ: തൊഴിൽ വാഗ്ദാനം ചെയ്ത് കൊണ്ടുവന്നതിനുശേഷം അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ നാല് തായ്‍ലന്റ് സ്വദേശികളെ ഹൈ ക്രിമിനൽ കോടതി വിചാരണ ചെയ്യും. തായ് ലന്റ് സ്വദേശികളായ മൂന്ന് സ്ത്രീകളെ ബന്ദികളാക്കി നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നാണ് കേസ്. ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും സ്ത്രീകളെ ദുരുപയോഗത്തിന് നിർബന്ധിക്കുക, നിയമവിരുദ്ധമായ തൊഴിൽ കൊണ്ട് ഉപജീവനം നടത്തുക, അവരുടെ സ്വാതന്ത്ര്യം ഹനിക്കുക എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.സാമൂഹിക മാധ്യമങ്ങളിൽ തൊഴിൽ പരസ്യം നൽകിയാണ് ഇവർ സ്ത്രീകളെ ആകർഷിച്ചത്. നല്ല ശമ്പളമുള്ള നിയമാനുസൃത ജോലി വാഗ്ദാനം ചെയ്ത് ഇവിടെയെത്തിക്കുകയായിരുന്നു. അതിനുശേഷം വലിയ തുക തങ്ങൾക്ക് നൽകാനുണ്ടെന്ന് കാട്ടി പേപ്പറുകളിൽ ഒപ്പിടുവിക്കുകയും ചെയ്തു. ഇവിടെ അപ്പാർട്മെന്റിൽ ബന്ദികളാക്കി താമസിപ്പിക്കുകയും നിശാ ക്ലബ്ബുകളിൽ നിയോഗിക്കുകയുമായിരുന്നു. എതിർത്തപ്പോൾ പണം നൽകാനുണ്ടെന്ന പേപ്പർ കാട്ടി ഭീഷണിപ്പെടുത്തി. യുവതികളുടെ പരാതിയെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകിയയാളടക്കം പിടിയിലായിരുന്നു.

Tags:    
News Summary - A case where women were trafficked and forced into immorality; Four Thai nationals will be tried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.