മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ടീച്ചേഴ്സ് ട്രെയ്നിങ് കോളജും അമേരിക്കയിലെ ബോസ്റ്റൺ യൂനിവേഴ്സിറ്റിയും തമ്മിൽ സഹകരിക്കുന്നതിന് ധാരണ. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ ബോസ്റ്റൺ യൂനിവേഴ്സിറ്റി എജുക്കേഷൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡേവിഡ് ചാർഡിന്റെ നേതൃത്വത്തിലുള്ള സംഘത്തെ വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ സ്വീകരിക്കുകയും സഹകരണ സാധ്യതകൾ ചർച്ചചെയ്യുകയും ചെയ്തു. വിദ്യാഭ്യാസ മികവിന് ബോസ്റ്റൺ യൂനിവേഴ്സിറ്റിയുമായി ചേർന്ന് പി.ജി കോഴ്സ് ആരംഭിക്കും. ഇതുവഴി ബഹ്റൈന്‍ അകത്തുനിന്നും പുറത്തുനിന്നും വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി നവാൽ ഇബ്രാഹിം അൽ ഖാതിർ, ബഹ്റൈൻ ടീച്ചേഴ്സ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ലൂസി പൈലി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.