ഒന്നാം സ്ഥാനം നേടിയ റെജി മാത്യു മീനുമായി
മനാമ: ബഹ്റൈൻ ഷോർ ഏഞ്ചൽസിന്റെ ആഭിമുഖ്യത്തിൽ നടന്ന മീൻപിടിത്ത മത്സരം ശ്രദ്ധേയമായി. ഡിസംബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് ഷോർ ഫിഷിങ് കോമ്പിറ്റീഷൻ നടന്നത്. 15.75 കിലോ തൂക്കമുള്ള അയക്കൂറയെ പിടിച്ച റെജി മാത്യു ഒന്നാം സ്ഥാനം നേടി. രണ്ടാം സമ്മാനം നേടിയ കബീർ 7.35 കിലോ തൂക്കമുള്ള മീനിനെയാണ് പിടികൂടിയത്. മൂന്നാം സമ്മാനം അരുൺ സേവ്യർ നേടി. പിടിച്ചത് 5.3 കിലോയുള്ള കിങ് ഫിഷിനെ.
മനാമയിലെ കെ സിറ്റി ഹാളിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ മുഹമ്മദ് റാഫി മന്തുരുത്തി അധ്യക്ഷത വഹിച്ചു. റഹ്മാൻ എ. ബുഹസ്സ, ലഷീൻ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ലഷീൻ, നിജോ ജോർജ്, അടത്തൊടി ഭാസ്കർ എന്നിവർ ചേർന്ന് സമ്മാനം കൈമാറി. ഉസ്മാൻ കൂരിയാടാൻ, ജോബിൻ ജോൺ, അബ്ദുൾ റഷീദ്, അരുൺ സാവിയർ, ജിഷാം, നാസർ റ്റെക്സിം , മുഹമ്മദ് റാഫി മാന്തുരുത്തി എന്നിവരായിരുന്നു സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.