മനാമ: അറിവും ആവേശവും ആത്മവിശ്വാസവും പകർന്നു നൽകി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാളയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിലെ വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതരും പ്രാസംഗികരും വ്യത്യസ്‍ത വിഷയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസിെന്‍റ ഖുർആൻ പഠനത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
നമ്മുടെ ധാർമ്മിക പരിധികൾ, ഹൃദയവും സ്വാഭാവചര്യയും സംസ്‌കരിക്കുക, യുവാക്കളാണ് പ്രചോദനം, മരണം മരണാനന്തരം എന്നീ വിഷയങ്ങളിലുള്ള പഠന ക്ലാസുകൾക്ക് യഥാക്രമം പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി, ഡോ. നഹാസ് മാള, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലിം, ഫ്രൻഡ്സ് വൈസ് പ്രസിഡന്‍റ് ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി. ബഹ്‌റൈനിലെ പഴയ കാല ഓർമ്മകൾ അയവിറക്കിയ 'തലമുതിർന്നവർക്കൊപ്പം' എന്ന സെഷൻ പുതുതലമുറക്ക് ഏറെ പ്രചോദനവും കൗതുകവുമുണർത്തുന്നതായിരുന്നു.
അബ്ദുൽ അസീസ്, ടി.പി. അബൂബക്കർ, അബ്ദുൽ ഖാദർ പൂവാർ, അബ്ദുറഹിമാൻ, എം.എം.സുബൈർ, അലി അഷ്‌റഫ്, സി.കെ. നൗഫൽ, സി. ഖാലിദ്, എം. അബ്ബാസ് എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയിൽ അബ്ദുൽ ജലീൽ മോഡറേറ്ററായിരുന്നു. അബ്ദുൽ ഗഫൂർ മൂക്കുതല, ഉമ്മു സൽമ, ദിയ നസീം, തമന്ന നസീം എന്നിവർ ഗാനങ്ങളാലപിച്ചു. എ.എം. ഷാനവാസ് ഡോക്യുഫിക്ഷൻ അവതരിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്ക് ഡോ.നഹാസ് മാള മറുപടി നൽകി. ക്യാമ്പ് കൺവീനർ സി.ഖാലിദ് സ്വാഗതവും എ.എം. ഷാനവാസ് നന്ദിയും പറഞ്ഞു.
പരിപാടിക്ക് അസ്‌ലം വേളം, സമീർ ഹസൻ, വി.പി ഫാറൂഖ്, ജലീൽ, മുഹമ്മദ് മുഹിയുദ്ധീൻ, സക്കീന അബ്ബാസ്, സാജിദ സലിം, അബ്ദുൽ ഹഖ്, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.