മനാമ: ഖലാലിയിൽ പുതിയ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം വിദ്യാഭ്യാസ മന്ത്രാലയം നൽകിയതായി പാർലമെന്റ് അംഗം ഖാലിദ് ബൂഉനുഖ് വ്യക്തമാക്കി.
കുവൈത്ത് അറബ് ഇക്കണോമിക് ഡെവലപ്മെന്റ് ഫണ്ടാണ് ഇതിനുള്ള സാമ്പത്തിക സഹായം നൽകുക. പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും വിദ്യാഭ്യാസ മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
12,007 ചതുരശ്ര മീറ്ററുള്ള സ്ഥലത്ത് 13,003 ചതുരശ്ര മീറ്റർ കെട്ടിടമാണ് പണിയുക. മൊത്തം 44 ക്ലാസ് മുറികളുള്ള സ്കൂളിൽ 1320 കുട്ടികൾക്ക് പഠനം നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.