മനാമ: 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ പ്രവാസികളെ കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ടൂബ്ലി കെ.പി.എ ആസ്ഥാനത്ത് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടിവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോഓഡിനേറ്റർമാരായ വി.എം. പ്രമോദ്, അജിത് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.