ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ

ബഹ്​റൈൻ​ മാധ്യമ രംഗം പ്രതീക്ഷയുണർത്തുന്നതെന്ന് മന്ത്രിസഭ; ഹമദ്​ രാജാവിന്‍റെ മലേഷ്യൻ സന്ദർശനത്തെ സ്വാഗതം ചെയ്​തു

മനാമ: ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ മ​ലേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു. മ​ലേ​ഷ്യ​ൻ രാ​ജാ​വ്​ സു​ൽ​താ​ൻ ഇ​ബ്രാ​ഹിം ബി​ൻ സു​ൽ​താ​ൻ ഇ​സ്​​ക​ന്ത​റി​ന്‍റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ ഹ​മ​ദ്​ രാ​ജാ​വ്​ മ​ലേ​ഷ്യ​യി​ലെ​ത്തി​യ​ത്. മ​ലേ​ഷ്യ​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​കു​മെ​ന്ന്​ വി​ല​യി​രു​ത്തി. അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന സു​ൽ​താ​ൻ ഇ​ബ്രാ​ഹിം ബി​ൻ സു​ൽ​താ​ൻ ഇ​സ്​​ക​ന്ത​റി​ന്​ പ്ര​ത്യേ​കം അ​ഭി​വാ​ദ്യ​ങ്ങ​ൾ കാ​ബി​ന​റ്റ്​ നേ​രു​ക​യും ചെ​യ്​​തു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ ബ​ഹ്​​റൈ​ൻ മാ​ധ്യ​മ മേ​ഖ​ല പു​രോ​ഗ​തി​യു​ടെ​യും വ​ള​ർ​ച്ച​യു​ടെ​യും പാ​ത​യി​ലാ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ന്ന എ​ട്ടാ​മ​ത്​ മാ​ധ്യ​മ അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങ്​ വി​ജ​യ​ക​ര​മാ​യ​താ​യി വി​ല​യി​രു​ത്തി. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും പു​രോ​ഗ​തി​യി​ലും മാ​ധ്യ​മ​ങ്ങ​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മ​ട​ക്ക​മു​ള്ള വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും ജ​അ്​​ഫ​രീ ഔ​ഖാ​ഫും ആ​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ന​ൽ​കി​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളെ കാ​ബി​ന​റ്റ്​ ​പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു. വി​വി​ധ മ​അ്​​ത​മു​ക​ൾ, ഹു​സൈ​നി​യ്യ ക​മ്മി​റ്റി​ക​ൾ, പ​ണ്ഡി​ത​ന്മാ​ർ, വ​ള​ന്‍റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

രാ​ജ്യ​ത്തെ മ​ത സ​ഹി​ഷ്​​ണു​ത​യും മ​ഹി​ത​മാ​യ പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​യി​രു​ന്നു ആ​ശൂ​റ പ​രി​പാ​ടി​ക​ളെ​ന്നും കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കി​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ബ​ഹ്​​റൈ​ന്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

ഇ​ക്കാ​ര്യ​ത്തി​ൽ ബ​ഹ്​​റൈ​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ കാ​ബി​ന​റ്റ്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. മു​ഹ​റ​ഖ്​ ഒ​ന്നാം മ​ണ്ഡ​ല​ത്തി​ലെ ഉ​പ തെ​​ര​ഞ്ഞെ​ടു​പ്പി​നു​ള​ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. സെ​പ്​​റ്റം​ബ​ർ ഏ​ഴ്​ ശ​നി​യാ​ഴ്ച​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക.

നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ ​ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന്​ കാ​ബി​ന​റ്റ്​ നി​ർ​ദേ​ശി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

Tags:    
News Summary - The Ministry says that Bahrain's media field gives hopes- King Hamad's visit to Malaysia was welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.