മനാമ: ജനബിയ റോഡിൽ താൽക്കാലിക റൗണ്ട് എബൗട്ട് സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. നമ്പർ 77 റോഡിനോട് ചേരുന്ന സിഗ്നലിന് അടുത്തായിരിക്കും ഇതുണ്ടാവുക.
റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് താൽക്കാലിക റൗണ്ട് എബൗട്ട്. നാളെ മുതൽ മൂന്ന് മാസത്തേക്കായിരിക്കും റൗണ്ട് എബൗട്ട് ഉണ്ടാവുക. ഇതുവഴി യാത്രചെയ്യുന്നവർ കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.