മനാമ: അൽ ഹിലാൽ ആശുപത്രി ജീവനക്കാരായ അഞ്ചു ചെറുപ്പക്കാരെ മരണം കവർന്നിട്ട് ഒരു വർഷം കഴിയുമ്പോൾ സുഹൃത്തുക്കളുടെ കണ്ണീരുണങ്ങിയിട്ടില്ല. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സൽമാബാദിനടുത്ത് ആലിയിൽ കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിന് രാത്രിയുണ്ടായ വാഹനാപകടത്തിലാണ് ഇവർ മരിച്ചത്.
പയ്യന്നൂർ എടാട്ട് കുഞ്ഞിമംഗലം കാന വീട്ടിൽ അഖിൽ (28), മലപ്പുറം വെള്ളയൂർ ഗോകുലം വീട്ടിൽ ജഗത് (30), കോഴിക്കോട് മായനാട് പൊറ്റമ്മൽ വൈശ്യംപുറത്ത് മഹേഷ് (33), ചാലക്കുടി മുരിങ്ങൂർ പരീക്കാടൻ വീട്ടിൽ ഗൈതർ (28), തെലങ്കാന കരിംനഗർ പേട്ട യെല്ലറെഡ്ഡി കോരുത്ലാപേട്ട സുമൻ (29) എന്നിവരാണ് മരിച്ചത്.
സൽമാബാദിൽനിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ശുചീകരണ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓണാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. അഞ്ചുപേരും ഒരുമിച്ച് ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു. ഇവരുടെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തിനാകമാനം ആഘാതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.