മനാമ: ആം ആദ്മി കമ്യൂണിറ്റി ബഹ്റൈൻ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കൺവീനർ സണ്ണി ഹെൻറിയുടെ അധ്യക്ഷതയിൽ സഗയ റസ്റ്റാറന്റിൽ നടന്ന പരിപാടി മുഖ്യരക്ഷാധികാരി കെ.ആർ. നായർ ഉദ്ഘാടനം ചെയ്തു. നിസാർ കൊല്ലം, പങ്കജ് നാഭൻ എന്നിവർ സംസാരിച്ചു.
'സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗമത്സരത്തിൽ കമാൽ ഒന്നാം സ്ഥാനവും രഞ്ജൻ ജോസഫ് രണ്ടാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. സെക്രട്ടറി ലിജേഷ് മൈക്കിൾ സ്വാഗതവും എൻ.എസ്.എം. ശെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.