അ​ബേ​റ്റ്-​എ.​എ​സ് അ​ൽ​സ​ലാ​മ ഗ്രൂ​പ് മ​നാ​മ​യി​ൽ ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ൽ​വെ​ച്ച് സംഘടിപ്പിച്ച ബി​സി​ന​സ് യോ​ഗത്തിൽ നിന്ന്

അ​ബേ​റ്റ്-​എ.​എ​സ് 44 ക​ണ്ണാ​ശു​പ​ത്രി​ക​ൾ​കൂ​ടി തു​ട​ങ്ങു​ന്നു

മ​നാ​മ: പ്ര​വാ​സി കൂ​ട്ടു​സം​രം​ഭ​മാ​യി 2004ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ബേ​റ്റ്-​എ.​എ​സ് അ​ൽ​സ​ലാ​മ ഗ്രൂ​പ് ഇ​നി ഇ​ന്ത്യ​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 44 ക​ണ്ണാ​ശു​പ​ത്രി​ക​ൾ​കൂ​ടി ആ​രം​ഭി​ക്കു​ന്നു. ബ​ഹ്റൈ​നി​ലെ മ​നാ​മ​യി​ൽ ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ൽ​വെ​ച്ച് ബി​സി​ന​സ് യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം. ഇ​രു​നൂ​റോ​ളം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ബേ​റ്റ്-​എ.​എ​സി​നു കീ​ഴി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​ക്കു പു​റ​മെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ മാ​ലാ​പ്പ​റ​മ്പി​ൽ അ​ൽ​സ​ലാ​മ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ടും കോ​യ​മ്പ​ത്തൂ​രി​ൽ ഒ​രു ഒ​പ്റ്റോ​മെ​ട്രി കോ​ള​ജും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​യി​ര​ത്തി​ൽ​പ​രം നി​ക്ഷേ​പ​ക​രു​ള്ള അ​ബേ​റ്റ്-​എ.​എ​സ് അ​ൽ​സ​ലാ​മ ഗ്രൂ​പ് ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ വ​ട​ക്ക​ൻ കേ​ര​ളം ആ​സ്ഥാ​ന​മാ​ക്കി ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ ക​മ്പ​നി​യാ​ണ്. ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ. ശം​സു​ദ്ദീ​ൻ, ഡോ. ​രാ​ജേ​ഷ് പു​തു​ശ്ശേ​രി, അ​ബേ​റ്റ്-​എ.​എ​സ് ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ഹി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫി​സ​ർ സ്വ​ഫു​വാ​ൻ, ചീ​ഫ് മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ യാ​സി​ൻ ന​സീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ട്സ്ആ​പ്: +91 9072558877.

Tags:    
News Summary - Abate-AS opens 44 more eye clinics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT