ഐ.വൈ.സി.സി ‘ഏക് സാത്ത്’ ദേശീയ കൺവെൻഷനിൽനിന്ന്

ഐ.വൈ.സി.സി ‘ഏക് സാത്ത്’ ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി. ബഹ്റൈൻ) 2024 - 2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളോടുകൂടി സൽമാനിയ ബി.എം.സി ഗ്ലോബൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി പുതിയതായി തുടങ്ങിയ ഉമ്മൻ‌ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പരിപാടിയുടെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നടന്നു. പോസ്റ്റർ പ്രകാശനം മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി എം.പി ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബിനു നൽകി നിർവഹിച്ചു. വീൽ ചെയർ ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ പ്രസിഡന്റ്‌ വിജയൻ കണ്ണൂർ, സെക്രട്ടറി ഹരി ശങ്കർ പി.എൻ, ട്രഷറർ ശരത് കണ്ണൂർ എന്നിവർ ഏറ്റു വാങ്ങി.

ഐ.വൈ.സി.സി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴവില്ല് ടാലന്റ് ഫെസ്റ്റ് , സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ മത്സരം, ഐ.ടി - മീഡിയ വിങ് നിർമിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനവും, എം.പി നിർവഹിച്ചു. വിങ് കൺവീനർമാരായ റിച്ചി കളത്തൂരേത്ത്, റിനോ സ്കറിയ, ജമീൽ കണ്ണൂർ എന്നിവർ പങ്കെടുത്തു. ഐ.വൈ.സി.സി മെംബർഷിപ് വിങ് കൺവീനർ സ്റ്റെഫി സാബു നിർമിച്ച ഡിജിറ്റൽ മെംബർഷിപ് പ്രഖ്യാപന വിഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ പ്രസിഡന്റ്‌, സെക്രട്ടറിമാർ എന്നിവരെ അനുമോദിച്ചു. എം.പിക്ക് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് മൊമെന്റോ സമ്മാനിച്ചു. ബി.എം.സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, തുടങ്ങിയവർ ആശംസകൾ നേർന്നു.

സാമൂഹിക പ്രവർത്തകരായ സഈദ് ഹനീഫ, കെ.ടി.സലീം, അൻവർ നിലമ്പൂർ, അമൽദേവ്, ഐ.ഒ.സി ബഹ്‌റൈൻ പ്രതിനിധി മുഹമ്മദ്‌ ഗയാസ്, കെഎം.സി.സി ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, മാധ്യമ പ്രവർത്തകൻ ഇ.വി. രാജീവ്‌, ദീപക് തണൽ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ്‌ ബാബു കുഞ്ഞിരാമൻ, നൗക ബഹ്‌റൈൻ പ്രതിനിധി അശ്വതി, പി.സി.ഡബ്ലിയു.എഫ് ഭാരവാഹികളായ മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഹസൻ വി.എം മുഹമ്മദ്, ശറഫുദ്ദീൻ പൊന്നാനി, രാജേഷ് പെരുങ്ങുഴി തുടങ്ങിയവർ പങ്കെടുത്തു. ഫാസിൽ വട്ടോളി, നിധീഷ് ചന്ദ്രൻ ,ഷൈൻ സൂസൻ സജിക്കുള്ള ഉപഹാരവും എം.പി നൽകി.

ഐ.വൈ.സി.സി ബഹ്‌റൈൻ സ്ഥാപക പ്രസിഡന്റ്‌ അജ്മൽ ചാലിൽ ശബ്ദം നൽകിയ സംഘടനയുടെ കഴിഞ്ഞകാല നാൾവഴികൾ പ്രദർശിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

Tags:    
News Summary - IYCC organized 'Ek Saath' National Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.